കുന്നത്തൂര്‍: കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് വീല്‍ചെയറും കസേരകളും വിതരണം ചെയ്തു. സമിതിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ ടീച്ചര്‍, സൂപ്രണ്ടിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ.രത്‌നത്തിന് ഉപകരണങ്ങള്‍ കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. സമിതി രക്ഷാധികാരി കെ.വി.രാമാനുജന്‍തമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ സമിതി കണ്‍വീനര്‍ എല്‍.സുഗതന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ശോഭന, പ്രൊഫ.മാധവന്‍പിള്ള, ആര്‍.ടി.ഉണ്ണിത്താന്‍, ശൂരനാട് രാധാകൃഷ്ണന്‍, ദേവരാജന്‍, ആര്‍.ശിവന്‍പിള്ള, പി.ആര്‍.ബിജു, അജിത് സിനിമപറമ്പ്, പറമ്പില്‍ സുബേര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















