മുഹമ്മ: പാതിരപ്പള്ളിയിലെ ബിയര്‍ പാര്‍ലറിലുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മണ്ണഞ്ചേരി പോലീസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്വദേശികളായ രഞ്ജുമോന്‍ (22), സുരേഷ് (31), സുനിഷ് (26), കണ്ണന് (26), ശ്രീജിത്ത് (26) എന്നിവരെ ഇന്നലെ രാവിലെ കലവൂരില്‍ നിന്നും മണ്ണഞ്ചേരി എസ്ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ഇവരെ റിമാന്റുചെയ്തു. കഴിഞ്ഞ ദിവസം ബിയര്‍പാര്‍ലറില്‍ മദ്യപിക്കുന്നതിനിടെ ആര്യാട് വ്യാസപുരം സ്വദേശിയായ സുനീഷ് മോഹനാണ് മര്‍ദനമേറ്റത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനീഷ്മോഹനനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റ ഇയാള്‍ക്ക് രണ്ടു ശസ്ത്രക്രിയകള്‍ ആവശ്യമായിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: