കൊല്ലം: കോര്‍പ്പറേഷനിലേക്കുള്ള സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, നഗരാസൂത്രണകാര്യം, നികുതികാര്യം, അപ്പീല്‍കാര്യം, വിദ്യാഭ്യാസ-കായികകാര്യം എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കൗണ്‍സിലിലെ ബിജെപി അംഗങ്ങളായ തൂവനാട്ട് സുരേഷ്‌കുമാര്‍, നികുതി അപ്പീല്‍കാര്യ കമ്മിറ്റിയിലും കോകില എസ്.കുമാര്‍ വിദ്യാഭ്യാസകാര്യ കമ്മിറ്റിയിലും അംഗങ്ങളാണ്. ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ മൂന്നിന് നടക്കും.
















