Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പമ്പയിലെ തുണി നിക്ഷേപം: വീണ്ടും കരാര്‍ നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:43 pm IST
in Travel

ശബരിമല: തീര്‍ത്ഥാടകര്‍ നിക്ഷേപിക്കുന്ന തുണികള്‍ പമ്പയില്‍നിന്നും നീക്കംചെയ്യാനായി വീണ്ടും കരാര്‍നല്‍കാനുള്ള നീക്കം ദേവസ്വംബോര്‍ഡ് ആരംഭിച്ചതായി സൂചന. ഇതിനായി ചെന്നൈ സ്വദേശിയായ ഒരു കരാറുകാരനെ ബോര്‍ഡ് അധികൃതര്‍ ബന്ധപ്പെട്ടതായാണ് രഹസ്യവിവരം. ഭക്തജനങ്ങള്‍ പമ്പയില്‍ തുണികള്‍ ഒഴുക്കുന്നത് നിരുത്‌സാഹപ്പെടുത്തണം എന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീര്‍ത്ഥാടനകാലത്ത് തുണികള്‍ നീക്കംചെയ്യാന്‍ കരാര്‍നല്‍കാതിരുന്നത്.

പമ്പയില്‍ തുണികള്‍ ഒഴുക്കുന്ന അയ്യപ്പന്മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശവും ഉണ്ടായിരുന്നു. പക്ഷേ തീര്‍ത്ഥാടകര്‍ നദിയില്‍ നിക്ഷേപിക്കുന്ന തുണികള്‍ എന്തുചെയ്യണമെന്ന് കോടതി പരാമര്‍ശിച്ചുമില്ല. ഈ സ്ഥിതി മുതലെടുത്താണ് പുതിയനീക്കത്തിന് ദേവസ്വം ബോര്‍ഡ് നീക്കം നടത്തുന്നത്.

തുണി നീക്കം ചെയ്യുന്നതിന് വീണ്ടും കരാര്‍നല്‍കിയാല്‍ ഭക്തര്‍ക്ക് ഇത് പ്രേരണയാകും എന്നതിനാലാണ് ഇത്തവണ കരാര്‍ നല്‍കാതിരുന്നത്. ഭ ക്തജനങ്ങളെ ബോധവത്കരിച്ച് ഈ പ്രവര്‍ത്തിയില്‍നിന്നും പിന്തിരിപ്പിക്കാനായിരുന്നു ആലോചന. പക്ഷേ ഇതിനായി വീണ്ടും കരാര്‍നല്‍കാനായി ദേവസ്വംബോര്‍ഡ് നടത്തുന്ന നീക്കം ഭക്തരെ തുണിനിക്ഷേപിത്തിന് പ്രേരിപ്പിക്കും എന്നാണ് പൊതു അഭിപ്രായം. കൂടുതല്‍ ശേഖരത്തിനായി കരാറുകാരനും ഭക്തര്‍ക്കിടയില്‍ ഇതിന് പ്രേരണ നല്‍കാനും സാദ്ധ്യതയുണ്ട്.

ഈ തീര്‍ത്ഥാടനകാലം ആരംഭിച്ചതോടെ പമ്പാനദിയിലേക്ക് ഭക്തര്‍ വലിച്ചെറിയുന്ന തുണികള്‍ പഴയ കരാറുകാരന്റെ തൊഴിലാളികളെ ഉപയോഗിച്ച് ദേവസ്വംബോര്‍ഡ് നേരിട്ട് നീക്കംചെയ്തിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്യുന്ന തുണികള്‍ എന്തുചെയ്യണം എന്നറിയാതെ ഉദ്യോഗസ്ഥരെ വിഷമവൃത്തത്തിലാക്കിയിരുന്നു.

ഇത് ദേവസ്വം ബോര്‍ഡിന് കൂടുതല്‍ ചിലവ് ഉണ്ടാക്കുമെന്നതാണ് പുതിയനീക്കത്തിന് വഴിയൊരുക്കിയത്. കരാറുകാരന്‍ നീക്കംചെയ്യുന്ന തുണികള്‍ വീണ്ടും വൃത്തിയാക്കി കളറുകള്‍മുക്കി പുതിയ ഉത്പന്നമായി വിപണിയില്‍ എത്തിയിരുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും കുറഞ്ഞ വിലയ്‌ക്ക് ഈ തുണികള്‍ പിന്നീട് ലഭിക്കും.

ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള വന്‍കിട വ്യാപാരികള്‍ക്കാണ് കരാറുകാരന്‍ തുണികള്‍ നല്‍കിയിരുന്നത്. ഒരുതവണമാത്രം ഉപയോഗിച്ചിട്ടുള്ള തുണികള്‍ക്ക് വ്യാപാരികള്‍ ന്യായമായ വിലയും നല്‍കിയിരുന്നു. ഇതുകൊണ്ടുതന്നെ കരാറുകാരന് വന്‍ലാഭമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം 36ലക്ഷം രൂപയ്‌ക്കായിരുന്നു കരാര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

Sports

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.