Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്റ്റൈഫന്റ് നല്‍കിയില്ല: ദന്തല്‍ ഹൗസ് സര്‍ജന്‍മാര്‍ സമരത്തില്‍ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും നിസ്സഹായത അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:47 pm IST
inKasargod

 

കാസര്‍കോട്: പൊയിനാച്ചിയിലെ സെഞ്ച്വറി ദന്തല്‍ കോളേജിലെ ഹൗസ് സര്‍ജന്‍മാര്‍ സ്റ്റൈഫന്റ് മുഴുവന്‍ നല്‍കുന്നില്ലെന്നാരോപിച്ച് സമരം തുടങ്ങി. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ഹൗസ് സര്‍ജന്‍മാര്‍ക്ക് മാസം 20000 രൂപ വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി മുന്‍ കാല പ്രാബല്യത്തോടു കൂടി ഒരു മാസത്തിനകം നടപ്പാക്കാന്‍ കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റ് മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതല്‍ ജോലി ബഹിഷ്‌കരിച്ച് കൊണ്ട് അനിഞ്ചിതകാല സമരം ആരംഭിച്ചത്. നിലവില്‍ ഈ കോളേജില്‍ 1500 രൂപ മാത്രമാണ് പ്രതിമാസ വേതനമായി ഹൗസ് സര്‍ജന്‍മാര്‍ക്ക് നല്‍കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഗവണ്‍മെന്റ് കോളേജികളിലേതിന് തത്തുല്യമായ രീതിയില്‍ സ്വാശ്രയ ദന്തല്‍ കോളേജുകളിലും നല്‍കണമെന്നാണ് കോടതി വിധിയെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രേഖാമൂലം മാനേജ്‌മെന്റിന് പരാതി നല്‍കിയെങ്കിലും ചര്‍ച്ചയ്‌ക്ക് പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് നിലവിലുള്ള ബാച്ചിന്റെ ഹൗസ് സര്‍ജന്‍സി ആരംഭിച്ചത്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജുകളില്‍ കോടതി വിധിപ്രകാരം വര്‍ദ്ധിപ്പിച്ച തുകയായ 20000 നല്‍കാന്‍ ആരംഭിച്ചതായി സമരക്കാര്‍ പറഞ്ഞു. കോടതി വിധി നടപ്പാക്കി കിട്ടാനായി പരാതിയുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും, ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനെയും കണ്ടിരുന്നു. സ്വാശ്രയ കോളേജുകള്‍ ആയതിനാല്‍ തന്നെ ഇടപെടാന്‍ സര്‍ക്കാറിന് പരിമിതികള്‍ ഉണ്ടെന്ന് പറഞ്ഞ് നിവേദനം വാങ്ങി വെച്ച് സംഘത്തെ മടക്കി അയക്കുകയായിരുന്നുവെന്ന് സമരക്കാര്‍ വ്യക്തമാക്കി. മാനേജ്‌മെന്റുകള്‍ അനുകൂലമായ തീരുമാനം സ്വീകരിക്കും വരെ ജോലി ബഹിഷ്‌കരണ സമരവുമായി മുന്നോട്ട് പോകുമെന്ന് ഓള്‍ കേരള ദന്തല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ അറിയിച്ചു.

വര്‍ദ്ധിപ്പിച്ച വേതനം നല്‍കണമെന്നാവശ്യപ്പെട്ട് സെഞ്ച്വറി ദന്തല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ ആരംഭിച്ച അനിഞ്ചിതകാല സമരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.