Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെന്നിത്തലയില്‍ ഒടുവില്‍ രാജി സിപിഎം മുഖം രക്ഷിച്ചത് ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 08:21 pm IST
in Alappuzha

മാന്നാര്‍: ഒരാഴ്ച നീണ്ടു നിന്ന വിവാദങ്ങള്‍ക്ക് ഒടുവില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം വിമതന്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചത് ഒത്തുതീര്‍പ്പു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍. ഇന്നലെ രാവിലെ രണ്ടു ലോക്കല്‍ കമ്മറ്റികള്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് രാജിവയ്‌ക്കാന്‍ തീരുമാനിച്ചത്. ഇതെത്തുടര്‍ന്ന് നാരായണന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി.

ജില്ലാ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ രാജിനല്‍കിയ 25 ലോക്കല്‍ കമ്മറ്റിയംഗങ്ങളും 22 ബ്രാഞ്ച് സെക്രട്ടറിമാരും രാജിപിന്‍വലിച്ചു. ജില്ലാ സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങാതെ മുന്നോട്ടു പോകാനായിരുന്നു വിമതരുടെ തീരുമാനം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാവ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വിട്ടുവീഴ്ചയ്‌ക്ക് വിമതര്‍ തയ്യാറായത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിശ്ചയിച്ച സിപിഐയിലെ ജയകുമാരി നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. തത്ക്കാലം ഇവര്‍ ആക്ടിംഗ് പ്രസിഡന്റായി തുടരും. ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചതോടെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന്റെ പേരില്‍ പുറത്താക്കിയവരെ തിരിച്ചെടുക്കും. ഇതിനുശേഷം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മറ്റികള്‍ കൂടി പ്രവര്‍ത്തകരുടെ വികാരത്തിനനുസരിച്ച് തീരുമാനം പുനപരിശോധിക്കും. ഇത്തരത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ഇ.എന്‍. നാരായണനെ വീണ്ടും പ്രസിഡന്റാക്കാമെന്നാണത്രെ വിമതര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

ഇന്നലെ ചേര്‍ന്ന ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മറ്റി യോഗങ്ങളില്‍ ഇ.എന്‍. നാരായണന്‍ രാജിവച്ചാല്‍ പകരം പ്രസിഡന്റ് സ്ഥാനം സിപിഎം അംഗത്തിന് തന്നെ നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇ.എന്‍. നാരായണന് നല്‍കിയില്ലെങ്കില്‍ ഈ സ്ഥാനത്തേക്ക് ഡി. ഗോപാലൃഷ്ണനെ പരിഗണിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിട്ടുവീഴ്ചയ്‌ക്ക് വിമതര്‍ തയ്യാറായത്.

ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തില്‍ ഒരു മതവിഭാഗത്തിന്റെ പ്രത്യേക താത്പര്യ പ്രകാരം സിപിഎമ്മിലെ ജിനു ജോര്‍ജ്ജിനെ പ്രസിഡന്റാക്കാനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ തീരുമാനം. എന്നാല്‍ ഇത് പ്രാദേശിക സിപിഎം നേതൃത്വം അംഗീകരിച്ചില്ല. ഇവര്‍ ഇ.എന്‍. നാരായണനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് നല്‍കി. എന്നാല്‍ സിപിഐ പ്രതിനിധിയെ പ്രസിഡന്റാക്കണമെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം രാവിലെ സിപിഎം ജില്ലാസെക്രട്ടറി വിപ്പ് നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎമ്മിലെ ഏഴു മെമ്പര്‍മാരില്‍ ആറുപേരും തയ്യാറായില്ല. തുടര്‍ന്ന് വിപ്പ് ലംഘിച്ച് സിപിഎം അംഗമായ ഇ.എന്‍. നാരായണന്‍ പ്രസിഡന്റായതോടെയാണ് പഞ്ചായത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്. പിന്നീട് ഏരിയ കമ്മറ്റിയംഗം കെ.സദാശിവന്‍പിള്ള, പഞ്ചായത്തംഗങ്ങളായ ഇ.എന്‍. നാരായണന്‍, ഡി.ഗോപാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടി പുറത്താക്കിയിരുന്നു.

വിമതരോട് ആഭിമുഖ്യം പുലര്‍ത്തി പഞ്ചായത്തിലെ 26 ലോക്കല്‍ കമ്മറ്റിയംഗങ്ങളില്‍ 25 പേരും 22 ബ്രാഞ്ചു സെക്രട്ടറിമാരും രാജിവച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങള്‍ താത്ക്കാലികമായി അംഗീകരിച്ചാല്‍ വിമതര്‍ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പരിഗണിക്കാമെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.