Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമത്വമുന്നേറ്റയാത്രക്കെതിരെ വിറളിയെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 08:04 pm IST
in Vicharam

വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ഇവിടത്തെ ഇടത്-വലത് പ്രഭൃതികളെ ആശങ്ക വല്ലാതെ പിടികൂടിയിരുന്നു. എന്തുകൊണ്ട് ഒരു സാമൂഹിക പ്രവര്‍ത്തകന്, അല്ലെങ്കില്‍ സംഘടനാ നേതാവിന് കേരളത്തെ അറിയിക്കാനും അറിയാനും ഒരു യാത്ര നടത്തിക്കൂടാ? ഈയൊരു ചോദ്യത്തിനുള്ള മറുപടി സംഗതിവശാല്‍ ഇരുമുന്നണികളുടെയും നേതൃത്വങ്ങള്‍ക്ക് തരാനാവുന്നില്ല. എന്നു മാത്രമല്ല യാത്രക്കെതിരെ നട്ടാല്‍ പൊടിക്കാത്ത നുണബോംബുകളും അസഹിഷ്ണുതയും പ്രകടിപ്പിക്കുകയാണവര്‍. ഇതുകൊണ്ട് എന്തു നേട്ടമാണ് അവര്‍ക്കുണ്ടാവുന്നതെന്ന് മനസ്സിലാവുന്നില്ല.

കേരളത്തിലെ മൊത്തം ജനങ്ങളുടെ ഉത്തരവാദിത്തം മാര്‍ക്‌സിസ്റ്റുകള്‍ക്കാണെന്ന തരത്തിലാണ് അതിന്റെ നേതാക്കളുടെ പെരുമാറ്റം. തങ്ങള്‍ക്കു മാത്രമെ കേരളത്തെക്കുറിച്ച് പറയാനും ഇവിടെ എന്തൊക്കെ വേണമെന്ന് നിശ്ചയിക്കാനും അധികാരമുള്ളൂ എന്ന തരത്തിലേക്ക് കാര്യങ്ങളെ നിര്‍ബന്ധപൂര്‍വ്വം പരുവപ്പെടുത്തുന്നു. ഈയടുത്ത് ആര്‍എസ്എസ് സര്‍സംഘചാലക് കണ്ണൂര്‍ ജില്ലയില്‍ സംഘടനാ കാര്യങ്ങള്‍ക്കുവേണ്ടി എത്തിയപ്പോള്‍ സിപിഎം കപാലനൃത്തം നടത്തുന്ന തരത്തിലേക്ക് അധപ്പതിക്കുകയുണ്ടായി. അവരും അവരുടെ നുണബോംബ് ഉണ്ടാക്കുന്ന മാധ്യമവും മ്ലേച്ഛമായ തരത്തിലാണ് സര്‍സംഘചാലകിന്റെ സന്ദര്‍ശനത്തെ വ്യാഖ്യാനിച്ചത്. അതുവഴി സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകി വിളവെടുപ്പിന് ശ്രമിക്കുകയായിരുന്നു അവര്‍. ഭാഗ്യവശാല്‍ അവരുടെ ഉദ്ദേശ്യം നടക്കാതെ പോയി.

ഏതാണ്ട് സമാനമായ പ്രചരണങ്ങളാണ് വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്കെതിരെയും സിപിഎം അഴിച്ചുവിടന്നത്. നാളിതുവരെ അധികാരശക്തിയായി നിലകൊള്ളുകയും ആയുധവും പേശീബലവും കാട്ടി ജനങ്ങളെ വിറപ്പിച്ചുനിര്‍ത്തുകയും ചെയ്ത രാഷ്‌ട്രീയത്തിന് മുഖമടച്ച് അടികിട്ടിയതാണ് അജണ്ടാധിഷ്ഠിത രാഷ്‌ട്രീയക്കാരെ പ്രകോപിപ്പിച്ചത്. തങ്ങള്‍ പറയുന്നതിനപ്പുറം മറ്റൊന്നില്ലെന്ന് വിശ്വസിപ്പിച്ചിരുന്ന ഭീതിയുടെ രാഷ്‌ട്രീയം കേരളത്തില്‍ ദുര്‍ബലമാവുകയാണ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് നല്ലവണ്ണം പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പക സിപിഎമ്മിനും കോണ്‍ഗ്രസിനുമുണ്ട്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പരസ്പരസഹായ സഹകരണസംഘമായാണല്ലോ ഇരുവരും പൊരുതാറുള്ളത്. സമത്വമുന്നേറ്റയാത്രയുടെ വിജയം തങ്ങളുടെ അടിത്തട്ട് തന്നെ തകര്‍ക്കുമെന്ന തിരിച്ചറിവ് ഇരുകക്ഷികള്‍ക്കുമുണ്ടായിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്റെയും ചെന്നിത്തലയുടെയും വായിട്ടലയ്‌ക്കലില്‍ നിന്ന് അത് നന്നായി മനസ്സിലാക്കാന്‍ കഴിയും.

സമത്വമുന്നേറ്റയാത്ര തിരുവനന്തപുരത്തെ ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയാവും ഫലമെന്ന് അച്യുതാനന്ദനും അത് നനഞ്ഞ പടക്കമാണെന്ന് ചെന്നിത്തലയും വിശേഷിപ്പിക്കുന്നതില്‍ നിന്നു തന്നെ യാത്രയുടെ ഊര്‍ജവും പ്രസക്തിയും എത്രയുണ്ടെന്ന് മലയാളി മനസ്സാക്ഷിക്ക് അറിയാനാവുന്നു. നാളിതുവരെ പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരായി വോട്ടുകുത്തി യന്ത്രമായി അധപ്പതിച്ച ഇവിടുത്തെ ഭൂരിപക്ഷസമുദായം സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ വഴിതേടുമ്പോള്‍ ഛിദ്രശക്തികളും നിക്ഷിപ്ത താല്‍പ്പര്യക്കാരും വിറളിയെടുക്കുക സ്വാഭാവികം. എന്നും അടിമകളാക്കി നിര്‍ത്താനുള്ള രാഷ്‌ട്രീയക്കോമരങ്ങളുടെ ദല്ലാള്‍പണിയാണല്ലോ ഇല്ലാതാവുന്നത്.

കേരളം ഇപ്പറഞ്ഞ ഒരു രാഷ്‌ട്രീയ നേതൃത്വത്തിന്റെയും അട്ടിപ്പേറല്ല. ഇത് മനസ്സിലാക്കി മുന്നോട്ടുപോവുകയും തങ്ങള്‍ ഇതുവരെ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളിലെ കാലുഷ്യവും കാപട്യവും തിരിച്ചറിയാനുമാണ് കോടിയേരി-ചെന്നിത്തല പ്രഭൃതികള്‍ ശ്രമിക്കേണ്ടത്. കേരളത്തിന്റെ മണ്ണും മനസ്സും ഇവര്‍ക്കായി ആരും തീറെഴുതിവെച്ചിട്ടില്ല. ഇക്കാര്യം രാഷ്‌ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ ഏതാണ്ടൊക്കെ അറിയുന്ന അച്യുതാനന്ദനും മനസ്സിലാക്കണം.

35 കൊല്ലം ഭരിച്ച ബംഗാളില്‍ നിന്ന് തൂത്തെറിയപ്പെടാന്‍ കാരണമെന്തെന്ന് വിശകലനം ചെയ്താല്‍ നടപ്പുദീനത്തിന് നല്ല മരുന്ന് കിട്ടും. അല്ലാതെ വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതാക്കളുടെ നേരെ കുറുവടിയും അരിവാളുമായി മുന്നേറുകയല്ല വേണ്ടൂ. സമത്വ മുന്നേറ്റയാത്ര കേരളത്തിന്റെ സുശോഭനമായ ഭാവിയിലേക്കുള്ള ചെറിയൊരു കാല്‍വെപ്പായാണ് ബന്ധപ്പെട്ടവര്‍ കാണുന്നത്. അത് അട്ടിമറിക്കാനുള്ള ഏതൊരു പരിശ്രമവും കേരളത്തെ തകര്‍ക്കാനുള്ളതായിരിക്കും. അത് അനുവദിച്ചുകൊടുക്കാന്‍ ഇവിടുത്തെ ജനാധിപത്യസമൂഹം തയ്യാറാവില്ല. അതു മനസ്സിലാക്കി മാനം മര്യാദയോടെ നിന്നാല്‍ നില്‍ക്കുന്നവര്‍ക്ക് കൊള്ളാം എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

യാത്രയില്‍ പങ്കുകൊള്ളുന്ന സന്ന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കാനും അവഹേളിക്കാനും തുനിഞ്ഞാല്‍ കാലം അതിന് കനത്ത പ്രതികരണം തരാതിരിക്കില്ല എന്നുകൂടി ഒപ്പം ചൂണ്ടിക്കാട്ടട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.