Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുന്നാക്കക്കാരിലും സംവരണാര്‍ഹര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 09:34 pm IST
in Vicharam

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 70 ശതമാനവും എയ്ഡഡ് മേഖലയാണ് കൈകാര്യം ചെയ്യുന്നത്. എയ്ഡഡ് കോളേജുകള്‍, പ്ലസ്ടു വിദ്യാലയങ്ങള്‍, സങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലായി 1,50,000 (ഒരു ലക്ഷത്തി അമ്പതിനായിരം) പേര്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ മാനേജ്‌മെന്റിന്റെതാല്‍പര്യ പ്രകാരമാണ് നിയമനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ശമ്പളം നല്‍കുന്നത് പൂര്‍ണമായും സര്‍ക്കാരാണ്.

ശ്രദ്ധേയമായ വസ്തുത എയ്ഡഡ്മേഖലയില്‍ 75 ശതമാനവും, കോളേജ് രംഗത്ത് 80 ശതമാനവും ന്യൂനപക്ഷ മനേജ്‌മെന്റുകളാണ് നടത്തുന്നത്. ബഹുഭൂരിപക്ഷം എയ്ഡഡ് സ്ഥാപനങ്ങളിലും ഹിന്ദുനാമധാരികള്‍ തന്നെയില്ല. ഉദാഹരണത്തിന് സംസ്ഥാനത്തെ ഒരു ലക്ഷത്തി അയ്യായിരം വരുന്ന എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകരില്‍, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ കേവലം 350 ല്‍ താഴെയാണ്. ഇതുതന്നെ പ്രധാനമായും ദേവസ്വം ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ പങ്കാളിത്തവുമാണ്. ഈ രംഗത്ത് പിന്നോക്ക വിഭാഗങ്ങളുടെ പ്രാധിനിധ്യവും വളരെ കുറവാണ്. എയ്ഡഡ് സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരില്‍ 68 ശതമാനവും ഒരേ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരാണ്.

ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി ഉറപ്പാക്കണം. ഹിന്ദുവിഭാഗങ്ങള്‍ക്ക് മതിയായ സംവരണം ഏര്‍പ്പെടുത്തണം. ന്യൂനപക്ഷഎയ്ഡഡ് സ്ഥാപനങ്ങളില്‍ കുറഞ്ഞത് 50 ശതമാനമെങ്കിലും ജനറല്‍ മെരിറ്റില്‍സംവരണം പാലിച്ചുകൊണ്ട് നിയമനം നടത്തണം. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനായി ഒരു പൊതു ഏജന്‍സി രൂപീകരിക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മതംതിരിച്ചുളള കണക്ക് പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

വിദ്യാഭ്യാസമേഖയില്‍ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നതു ഹിന്ദുക്കളാണ്. നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് കഴിയുന്നില്ല. ഹിന്ദുക്കളില്‍ ‘ഭൂരിപക്ഷവും സര്‍ക്കാര്‍ മേഖലയെമാത്രം ആശ്രയിക്കുന്നവരാണ്. സാങ്കേതികവിദ്യാഭ്യാസം വ്യാപകമയതോടെ ഹിന്ദു അവഗണന വ്യാപകമായി. സംസ്ഥാനത്തെ സ്വാശ്രയ എന്‍ജീനിയറിംഗ്, മെഡിക്കല്‍, ഡന്റല്‍,നേഴസിംഗ്, മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ 90 ശതമാനവും ന്യൂനപക്ഷങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്ത് 2009-നുശേഷം പഠനം കഴിഞ്ഞിറങ്ങുന്ന മെഡിക്കല്‍, എന്‍ജീനിയറിംഗ് ബിരുദധാരികളില്‍ മഹാഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളിലെ കുട്ടികളാണ്. ചില ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളില്‍ എണ്‍പതു ശതമാനവും ഇവരില്‍ ഒരോ വിഭാഗമാണ് പഠിക്കുന്നത്. ഈ അവഗണനയും വിവേചനവും ദുരവ്യാപകമായ ഫലം ഉണ്ടാക്കുന്ന ഒന്നാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയും ഗുണനിലവാരമില്ലായ്‌മയും ബാധിക്കുന്നത് ഹിന്ദുസമൂഹത്തെയാണ്. സ്വാഭാവികമായും ഗുണമേന്മയുള്ള വിദ്യാലയങ്ങള്‍ സ്വകാര്യമേഖലയില്‍ ഉയര്‍ന്നുവന്നു.ന്യൂനപക്ഷ അവകാശം ഉള്ളതിനാല്‍ സംഘടിതമതവിഭാഗങ്ങള്‍ക്ക് ഈ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താനായി. അസംഘടിത ഹിന്ദുസമൂഹം ഇവിടെ നോക്കുകുത്തിയായി. ഹിന്ദു സമുദായസംഘടനകള്‍ക്ക് ഇവിടെ മത്സരിച്ച് നില്‍ക്കാനും കഴിയില്ല. ഓട്ടോണമസ് കോളേജുകള്‍ വന്നപ്പോഴും ഹിന്ദു മാനേജ്‌മെന്റുകള്‍ പുര്‍ണമായും ഒഴിവാക്കപ്പെട്ടു.

ചുരുക്കത്തില്‍ കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് ന്യൂനപക്ഷതാല്‍പ്പര്യം മാത്രമാണ് മാനിക്കുന്നത്. ഹിന്ദുക്കള്‍ക്ക് യാതൊരു പങ്കാളിത്തവും ഇല്ലാത്ത വകുപ്പാണിത്. ഹിന്ദുനാമധാരികള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയാകാന്‍ പോലും അവകാശമില്ല. വിദ്യാഭ്യാസ വകുപ്പിന്റെഘടനയും അത്തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷ‘ഭരണത്തിലും 1957 മുതല്‍ ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ് ‘ഭരണം നടത്തിയത്. ഒരു തവണമാത്രമാണ് ഒരു ഹിന്ദു നാമധാരി വിദ്യാഭ്യാസ വകുപ്പില്‍ ഭരണം നടത്തിയത്.

ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ഹിന്ദു സമൂഹത്തിന് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നതിന് ജനാഭിപ്രായം ഉയരണം. സമത്വമുന്നേറ്റയാത്ര ലക്ഷ്യമാക്കുന്നത് വിദ്യാഭ്യാസ നിതീയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഹിന്ദുക്കളുടെ ജന്മാവകാശമാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുക്കള്‍ നേരിടുന്ന വിവേചനം ഒഴിവാക്കണം. അവശ വിഭാഗങ്ങള്‍ക്ക് സ്വാശ്രയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാമ്പത്തിക സഹായം നല്‍കണം.

നിലവിലുളള സംവരണം അതുപോലെ നിലനിര്‍ത്തി മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണം.

സംവരണം ഹിന്ദുഏകീകരണത്തിന് വിലങ്ങുതടിയല്ല

ഹിന്ദുസമൂഹത്തിന്റെഏകീകരണശ്രമങ്ങളെ എക്കാലത്തും തകര്‍ക്കാന്‍ സംവരണം എന്ന ഒറ്റമൂലിയെയാണ് ബന്ധപ്പെട്ടവര്‍ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സംവരണത്തെക്കുറിച്ച് വ്യക്തമായസമീപനം ഉണ്ടാവണം. സര്‍ക്കാര്‍ മേഖലയില്‍ സംവരണം അനിവാര്യമാക്കിയത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ്. നൂറ്റാണ്ടുകളോളം ഭരണരംഗത്തുനിന്ന് അകറ്റിനിര്‍ത്തിയ ജനസമൂഹങ്ങള്‍ക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക സമത്വം കൈവരിക്കുന്നതിന് എല്ലാവിഭാഗങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്ന ഭരണ വ്യവസ്ഥയുണ്ടാവണം. ജാതിപരമായ വിവേചനമാണ് ചില വിഭാഗങ്ങള്‍ക്ക് ഭരണ പങ്കാളിത്തം നിഷേധിക്കുന്നതിന് കാരണമായത്. അതുകൊണ്ടാണ് ജാതിസംവരണവും അനിവാര്യമാക്കിയത്.

സംവരണം സാമ്പത്തിക പുരോഗതി ലക്ഷ്യമക്കിയല്ല, മറിച്ച് ഭരണസംവിധാനത്തില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനാണ്. അതുകൊണ്ടുതന്നെ അത് കേവലം ഒരു തൊഴില്‍ പ്രശ്‌നമല്ല. പിന്നോക്കവിഭാഗങ്ങള്‍ക്ക് മതിയായപങ്കാളിത്തം ഉറപ്പാക്കുന്നതുവരെയാണ് സംവരണം വേണ്ടത് എന്ന നിലപാടാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ നിലവിലുള്ള സംവരണംതുടരണം. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണ പരിരക്ഷ നല്‍കുന്നതില്‍ എതിര്‍പ്പില്ല. അതിനുവേണ്ടി ഭരണഘടനയുടെ 9-ം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി, നിയമഭേദഗതി ചെയ്ത് സംവരണത്തിന്റെ തോത് 60 ശതമാനമായി ഉയര്‍ത്താവുന്നതാണ്. തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇങ്ങനെ സംവരണ പരിരക്ഷനല്‍കുന്ന നിയമാണ് നിലവിലുള്ളത്.

സംവരണം ഒരു ലക്ഷ്യമല്ല മാര്‍ഗമാണ്. അതേസമയം സംവരണത്തിന്റെപരിമിതിയും നാം തിരിച്ചറിയണം. ഉദാഹരണത്തിന് കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 20,000 നും 25,000നും ഇടയില്‍ തസ്തികകളിലാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍വഴി നിയമനം ലഭിക്കുന്നത്. ഇതില്‍ ഏതാണ്ട് 12,000 തസ്തികകള്‍ സംവരണ സമുദായങ്ങള്‍ക്ക് ലഭ്യമാകും. കേരളത്തിലെ രണ്ടരകോടി ജനങ്ങള്‍ സംവരണം ലഭിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇത് സൂചിപ്പിക്കുന്നത് സംവരണവും സര്‍ക്കാരിന്റെ പരിരക്ഷയും കൊണ്ടുമാത്രം ഒരു സമുദായത്തിനും രക്ഷപ്പെടാന്‍ കഴിയില്ല എന്നുതന്നെയാണ്. നാടിന്റെവികസനത്തിലൂടെയും, പുതിയ വ്യവസായ സംരംഭങ്ങളിലൂടെയും മാത്രമെ തൊഴില്‍ അവസരം ലഭ്യമാകൂ. ഈ സാഹചര്യത്തില്‍ സംവരണം എന്ന പാറയില്‍ തട്ടി ഹിന്ദു ശാക്തീകരണം തകരാതിരിക്കണം. ഒപ്പം സംവരണ വിഷയം ഉന്നയിച്ച് ഭൂരിപക്ഷ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെയും തിരിച്ചറിയേണ്ടതുണ്ട്.

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം

കേരളത്തിലെ ഹിന്ദുവിന് സ്വന്തം ക്ഷേത്രത്തിന്റെ ഭരണത്തില്‍പ്പോലും ഇടപെടാന്‍ അവകാശമില്ല. സഹോദരമതസ്ഥര്‍ക്ക് തങ്ങളുടെ ആരാധനാലയങ്ങളുടെയും പള്ളികളുടെയും ഭരണം നടത്താന്‍ അവകാശമുണ്ട്. എന്നാല്‍ ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കുന്നത് സര്‍ക്കാരാണ്. മതേതര രാഷ്‌ട്രീയക്കാരാണ് ദേവസ്വംബോര്‍ഡ് നിയന്ത്രിക്കുന്നത്. ഇത് എന്തുനീതിയാണ്? ഒരു മതേതര ഭരണകൂടം ഹിന്ദുക്കളുടെ ആരാധാനാ സ്വാതന്ത്ര്യത്തില്‍മാത്രം ഇടപെടുന്നത് നീതീകരിക്കാമോ? മതനിഷേധം ഔദ്യോഗികമായി അംഗീകരിച്ച ഇടതുപക്ഷ പാര്‍ട്ടി പ്രതിനിധികളും, മാറി മാറി മുന്നണി രാഷ്‌ട്രീയത്തിലൂടെ അധികാരത്തില്‍ വരുന്ന കേരളത്തില്‍ ക്ഷേത്രങ്ങളുടെ ഭരണാധികാരികളാകുന്നു. ദേവസ്വം മന്ത്രി എന്ന നിലയില്‍ ശബരിമല സന്ദര്‍ശിച്ചിട്ട് ശ്രീകോവിലിനു മുന്നിലെത്തിയിട്ടും ഒന്നു വണങ്ങാന്‍പോലും മടികാണിച്ച ദേവസ്വം മന്ത്രിയാണ് കഴിഞ്ഞ ഇടതുപക്ഷ മന്ത്രിസഭയിലുണ്ടായിരുന്നത്.

ഇത് ഹിന്ദുവിശ്വാസങ്ങളെ അപമാനിക്കുന്ന നടപടികൂടിയാണ്. മാത്രമല്ല ഹിന്ദു ആരാധനാ സമ്പ്രദായങ്ങളെയും ദര്‍ശനങ്ങളെയും പരസ്യമായി അപമാനിക്കുന്നവരും അഴിമതി ആരോപണത്തിന് വിധേയരായവരുമാണ് പലപ്പോഴും ദേവസ്വംബോര്‍ഡ് ഭരിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ അഴിമതിയും ധൂര്‍ത്തും ദേവസ്വംബോര്‍ഡില്‍ നടക്കുന്നത്. ദേവസ്വംബോര്‍ഡ് ഭരണത്തില്‍ കേരള ഹൈക്കോടതി നിരന്തരം ഇടപെടേണ്ട സാഹചര്യം ഒരുങ്ങുന്നത് അവിശ്വാസികളായവര്‍ ഭരണാധികാരികള്‍ ആകുന്നതുകൊണ്ടാണ്. ഇറച്ചിവെട്ടുകാരന്‍ പശുവിനെ വളര്‍ത്തുന്നതുപോലെയാണ് അവിശ്വാസികളായവര്‍ ക്ഷേത്രഭരണം നടത്തുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രവും ശബരിമലയും സര്‍ക്കാരിന്റെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെയും കറവപ്പശുവാണ്.

മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ ഭരണത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നില്ല. അതുപോലെ ഹിന്ദുക്കളുടെ ക്ഷേത്രഭരണത്തിലും ഭരണകൂടം ഇടപെടേണ്ടതില്ല. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം. മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്കും നല്‍കണം. എന്നാലാണ് തുല്യനീതി ലഭ്യമാകൂ. ഹിന്ദുവിന്റെ മതപരമായ വിശ്വാസത്തിനുള്ള അവകാശവും സമത്വവും സര്‍ക്കാര്‍ അംഗീകരിക്കണം. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ ഭരിക്കട്ടെ. മതേതര രാഷ്‌ട്രീയം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശം ഭൂരിപക്ഷ സമൂഹത്തിനും നല്‍കണം.

ഭൂരിപക്ഷ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ കാണണം

ഹിന്ദുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങള്‍ മടികാണിക്കുന്നതിന്റെ പ്രധാനകാരണം, കേരളത്തിലെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംഘടിത മതശക്തികളാണ് എന്നതുകൊണ്ടാണ്. സംഘടിത മതശക്തികള്‍ നിയന്ത്രിക്കുന്നതുകൊണ്ടാണ് എല്ലാ ഭൂരിപക്ഷസമുദായ മുന്നേറ്റങ്ങളെയും മാധ്യമങ്ങള്‍ അവഗണിക്കുന്നത്. ഇതിനുപുറകില്‍ വലിയൊരു ഗൂഢാലോചനയുമുണ്ട്. ന്യൂനപക്ഷ മതതാല്‍പ്പര്യ സംരക്ഷണമാണ് മലയാള മാധ്യമങ്ങളുടെ പ്രധാന ലക്ഷ്യം.ഭൂരിപക്ഷ സമൂഹത്തിന്റെ സാംസ്‌കാരിക തനിമയെയും വിശ്വാസങ്ങളെയും ആചാര്യന്മാരേയും തെരുവില്‍ അപമാനിക്കുന്ന മാധ്യമ സംസ്‌ക്കാരം തിരിച്ചറിയണം.

ഉദാഹരണത്തിന് ഒരു പ്രമുഖ മലയാളപത്രം വിജയദശമിദിനത്തില്‍ നടത്തുന്ന വിദ്യാരംഭ ചടങ്ങുപോലും ഹിന്ദുവിശ്വാസങ്ങളെയും സരസ്വതീദേവിയേയും അപമാനിക്കുന്ന തരത്തിലാണ്. ഭൂരിപക്ഷ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നനേതാക്കളെ വ്യക്തിഹത്യ നടത്തി തകര്‍ക്കാന്‍ മാധ്യമ ലോബിക്ക് കഴിയുന്നു. ഈവ്യക്തിഹത്യ ഭയന്നാണ് പലരും രംഗത്തുവരാത്തത്. ഹിന്ദു രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ എക്കാലത്തും ഈ മാധ്യമങ്ങളുടെ ഇരയാണ്. ഹിന്ദുനാമധാരികളായ എഴുത്തുകാരെ സൃഷ്ടിച്ച ഹൈന്ദവബോധത്തെ തകര്‍ക്കുന്ന ശൈലിയാണ് ന്യൂനപക്ഷ കേന്ദ്രീകൃത മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ദേശീയ വീക്ഷണവും ഹിന്ദുദര്‍ശനങ്ങളും ഇവര്‍ക്ക് അന്യമാണ്. എന്നാല്‍ ന്യൂനപക്ഷ ആഭിമുഖ്യമുള്ളവരെ ഇവര്‍ വളര്‍ത്തുന്നു.

സമത്വ മുന്നേറ്റ യാത്രയുമായി മുന്നോട്ടു പോകുകയും കേരളത്തില്‍ ഒരു മൂന്നാം ബദല്‍ രാഷ്‌ട്രീയം അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ ചില മാധ്യമങ്ങളുടെ കണ്ണില്‍ കരടാകുന്നത്. കേരളത്തില്‍ കേവലം ഒന്നര ഡസന്‍ എയ്ഡഡ് കോളേജുകള്‍ മാത്രമുളള എസ്എന്‍ ട്രസ്റ്റില്‍ ഇന്ന് മുഴുവന്‍ അഴിമതിയാണ് എന്ന പ്രചാരണം നടത്തുന്നവര്‍ന്യൂനപക്ഷ എയ്ഡഡ് മാനേജ്‌മെന്റിലെ കോഴയെ കാണാതെ പോകുന്നു. കേരളത്തിലെ എയ്ഡഡ് സ്‌ക്കൂളുകളില്‍ 75 ശതമാനവും, കോളേജുകളില്‍ 80 ശതമാനവും ന്യൂനപക്ഷങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം മാധ്യമങ്ങള്‍ കാണുന്നില്ല. എയ്ഡഡ് കോളേജുകളിലെ നിയമനം പൂര്‍ണ്ണമായും ഒരു സര്‍ക്കാര്‍ ഏജന്‍സിയിലൂടെ നടത്താന്‍ ഇവര്‍ പിന്തുണ നല്‍കുമോ? സമത്വ മുന്നേറ്റ യാത്രയില്‍ മാധ്യമങ്ങളുടെ ഭൂരിപക്ഷ സമുദായ വിരുദ്ധ സമീപനം ഉയര്‍ത്തിക്കാണിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്.

നാളെ: ഹിന്ദു ഏകീകരണവും

സമത്വബോധവും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.