മട്ടാഞ്ചേരി: കൊച്ചി തുറമുഖം ലാഭകരമായി നടത്തുവാന്‍ ഭരണതല മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ആലോചിക്കണമെന്ന് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് കെ.ബി.രാജന്‍ പറഞ്ഞു. കഴിഞ്ഞ ഏട്ട് വര്‍ഷത്തെ തുറമുഖ പ്രവര്‍ത്തന നഷ്ടം 470 കോടി രൂപയാണ്. തുറമുഖത്തേയ്‌ക്ക് ചരക്ക് വരവ് കുറഞ്ഞിട്ടുണ്ട്; ഇത് തുറമുഖത്തെ തകര്‍ച്ചയ്‌ക്ക് ആക്കംകൂട്ടും. കൊച്ചിയില്‍ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജന്‍. കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷന്‍ പുര്‍വ്വപ്രതാപം വീണ്ടെടുക്കാന്‍ മാസ്‌റര്‍ പ്ലാന്‍ തയ്യാറാക്കി അധികൃതരുമായി ചര്‍ച്ച ചെയ്യും. കൊച്ചിയുടെ ജലഗതാഗത മേഖലയെ പ്രയോജനപ്പെടുത്താന്‍ അധികതൃരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
മാലിന്യ സംസ്‌ക്കരണത്തിന് നഗരസഭാ പദ്ധതികളുമായി സഹകരിക്കും, രാജന്‍ പറഞ്ഞു. വാണിജ്യ മണ്ഡലം വൈസ് പ്രസിഡന്റ് വി.രാമലിംഗം, മുന്‍ പ്രസിഡന്റുമാരായ ജി.പി.ഗോയല്‍, രാജ് കുമാര്‍ ഗുപ്ത, എ.അബ്ദുള്‍ അസീസ്, സെക്രട്ടറി കെ.രഘു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
















