കുന്ദമംഗലം: തൊഴിലാളി സംഘടനകള്‍ കക്ഷി രാഷ്‌ട്രീയത്തിനും പ്രലോഭനങ്ങള്‍ക്കും അതീതരാവണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ നടന്ന ബിഎംഎസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചുവരുന്ന ചൂഷണങ്ങളില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ് തൊഴിലാളി സംഘടനകള്‍. തങ്ങളുടെ കര്‍ത്തവ്യം കൃത്യമായി തൊഴിലാളി സംഘടനകള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത് പോലെയുള്ള പ്രതിസന്ധികള്‍ ഉണ്ടാവാന്‍ കാരണം.
തൊഴിലാളി പ്രവര്‍ത്തനങ്ങളിലെ തെറ്റായ പ്രവണതകളും തൊഴിലാളി യൂണിയന്‍ നേതാക്കളുടെ അഴിമതിയും രാഷ്‌ട്രീയ വിധേയത്വങ്ങളും തിരിച്ചറിയാനും തിരുത്തിക്കാനും തൊഴിലാളികള്‍ തന്നെ രംഗത്തു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഒ.കെ. ധര്‍മ്മരാജന്‍, പി. പരമേശ്വരന്‍, സുനില്‍കുമാര്‍, കെ.എം. ചന്ദ്രന്‍, റീന സഹദേവന്‍, എന്നിവര്‍ സംസാരിച്ചു.
















