കുറ്റിയാടി: കഴിഞ്ഞ ആഴ്ച കുറ്റിയാടിയില്‍ നടന്ന അക്രമസംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ നാടുവിട്ടതായി സൂചന കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കു പുറമെ വേറെയും പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതിനിടെ ഇന്നലെ അറസ്റ്റു ചെയ്ത ഡിവൈഎഫ്‌ഐ നേതാവും വളയം സ്വദേശിയുമായ മനീഷിന്റെ കൂട്ടുപ്രതികളായ രണ്ടു പേര്‍കൂടി പോലീസിന്റെ വലയിലായതായും പറയപ്പെടുന്നുണ്ട്. ഇവരും വളയം സ്വദേശികളാണ് അതിനിടെ പ്രതികള്‍ക്ക് ആയുധം നിര്‍മ്മിച്ചു കൊടുത്ത ഇരുമ്പു പണിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു എടച്ചേരിയിലാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചത്.
















