മുക്കം: തോട്ടുമുക്കത്ത് നടന്ന മുക്കം ഉപജില്ലാ കായികമേള സമാപിച്ചു. തോട്ടുമുക്കം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായികമേളയില്‍ 328 പോയിന്റ് നേടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുല്ലൂരംപാറ ഓവറോള്‍ ചാമ്പ്യന്‍മാരായി. 198 പോയന്റ് നേടിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം നേടി. എല്‍പി വിഭാഗത്തില്‍ എച്ച്എന്‍സികെഎം എയുപി സ്‌കൂള്‍ കാരശ്ശേരി ഓവറോള്‍ ചാമ്പ്യന്‍മാരായപ്പോള്‍ ജിയുപിഎസ് തോട്ടുമുക്കം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുപി സ്‌കൂള്‍ വിഭാഗത്തില്‍ മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. എം.എ.എം. യു.പി.സ്‌കൂള്‍ വിളക്കംതോട് രണ്ടാം സ്ഥാനം നേടി. സമാപന പരിപാടിയില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഫാ.സജി മങ്കര അധ്യക്ഷത വഹിച്ചു.
















