Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമത്വമുന്നേറ്റയാത്ര കേരള രക്ഷയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:40 pm IST
in Vicharam

കേരളം ഇന്ന് ഒരു വഴിത്തിരിവിലാണ്. എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു മതേതരജനാധിപത്യവ്യവസ്ഥയിൽ അസംഘടിതരാണെന്ന ഒറ്റകാരണംകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട‘ഭൂരിപക്ഷജനസമൂഹം ഒരുഭാഗത്തും, വോട്ടുബാങ്കിന്റെ ബലത്തിൽ സമസ്തമേഖലകളിലും ആധിപത്യം ഉറപ്പിച്ച സംഘടിത മതസമൂഹങ്ങൾ മറുഭാഗത്തുമാണ്. ഇടതു-വലതു മുന്നണിരാഷ്‌ട്രീയം ഒരുക്കുന്ന പേശീബലത്തിൽ സംഘടിത മതസമൂഹങ്ങൾക്ക്, ജാതിപരമായി വേർതിരിഞ്ഞുനിൽക്കുന്ന ഹിന്ദുസമുഹത്തെ കൂടുതൽ വിഭജിച്ച്അധികാരം ഉറപ്പിക്കാൻ കഴിയുന്നു. ജനസംഖ്യാപരമായി നോക്കിയാൽ മതംകൊണ്ട് നാമമാത്രമായ ‘ഭൂരിപക്ഷം അവകാശപ്പെടാമെങ്കിലും ഹിന്ദുസമൂഹം ഭൗതികമായി എല്ലാ മേഖലകളിലും ദുർബലമായിരിക്കുന്നു.

ചരിത്രപരമായ കാരണങ്ങൾകൊണ്ട് വിവിധ ജാതികളും ഉപജാതികളുമായി വേർതിരിഞ്ഞ് ഉച്ചനീചത്വങ്ങളും അനാചാരങ്ങളും മുഖമുദ്രയാക്കി ഹിന്ദുജനത സ്വയം നശിക്കുകയായിരുന്നു. സ്വാമിവിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ഈ നീചമായ ജാതിവ്യവസ്ഥയിൽ അഭിമാനംകൊള്ളുന്ന കേരളജനതയെ കണ്ടിട്ടാണ്. ശ്രീനാരായണ ഗുരു തുടക്കംകുറിച്ച നവോത്ഥാന പ്രക്രിയയിലൂടെ കേരളം വമ്പിച്ച സാമൂഹികവിപ്ലവത്തിന് വേദിയായി. ഭ്രാന്താലയത്തിൽ നിന്നും നവോത്ഥാന പ്രക്രിയയിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാൻ മഹാത്മാക്കളായ സന്യാസിമാരും സാമൂഹികപരിഷ്‌കർത്താക്കളും ഉണ്ടായി.

20-ംനൂറ്റാണ്ട് പിറക്കുമ്പോൾ വലിയൊരു സാമൂഹിക മാറ്റത്തിന് കേരളത്തിലെ ഹിന്ദുസമൂഹം തയ്യാറെടുക്കുകയായിരുന്നു. സവർണ-അവർണ ഭേദമന്യേ ഒന്നായി മുന്നേറാനുള്ളശ്രമങ്ങൾ ഉണ്ടായി. വൈക്കം, ഗുരുവായൂർ സത്യഗ്രഹ സമരങ്ങൾ അതിന്റെ ഭാഗമായിരുന്നു. നിർഭാഗ്യവശാൽ കേരളം സ്വപ്‌നംകണ്ട സാമൂഹ്യ വിപ്ലവത്തെ രാഷ്‌ട്രീയ നേതൃത്വവും സംഘടിത മതസമൂഹങ്ങളും ചേർന്ന് അട്ടിമറിച്ചു. അങ്ങനെ ജാതികളുടെ തുരുത്തുകളിൽ ഹിന്ദു സമൂഹം ചേക്കേറി.

മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും പേരുപറഞ്ഞ് ഭൂരിപക്ഷവിഭാഗങ്ങളുടെ എല്ലാ മുന്നേറ്റങ്ങളെയും സമുദായ പ്രസ്ഥാനങ്ങളുടെ ശാക്തീകരണശ്രമങ്ങളെയുംസംഘടിത മതശക്തികളും പുരോഗമന രാഷ്‌ട്രീയക്കാരും ഒത്തുചേർന്ന് തകർത്തെറിഞ്ഞു. പല സമുദായ സംഘടനകളെയും വീതംവച്ചെടുത്തു. കരുത്ത് തെളിയിച്ച നേതൃത്വത്തെ ആരോപണ ശരങ്ങൾകൊണ്ട് നേരിട്ടു. ചില സമുദായ നേതാക്കൾ സമദൂരം പാലിച്ച് വിമർശനങ്ങളിൽ നിന്നും രക്ഷപ്പെട്ടു. മതേതരത്വവും സോഷ്യലിസവും ഉദ്‌ഘോഷിക്കേണ്ടത് ഭൂരിപക്ഷഹിന്ദുസമൂഹത്തിന്റെ ബാധ്യതയാണ്. എന്നാൽ ന്യൂനപക്ഷമതത്തിന്റെ പേരിൽ രൂപംകൊണ്ട രാഷ്‌ട്രീയപാർട്ടികൾപോലും ഇവിടെ”മതേതരമാണ്!അതായത് ന്യൂനപക്ഷ സമുദായ താൽപര്യം മാത്രമാണ് ഇവിടെ മതേതരത്വം.

ഇന്ന് നമ്പൂതിരി മുതൽ നായാടിവരെ സംഘടിത മതങ്ങൾ ഒരുക്കിയപുത്തൻ സവർണ്ണ അധികാരവർഗ്ഗത്തിന് മുന്നിൽ ഭിക്ഷയാജിച്ചുനിൽക്കേണ്ട രാഷ്‌ട്രീയ സാഹചര്യമാണിവിടെ. വോട്ടു ബാങ്ക് ഇല്ലാത്തതിനാൽ വിലപേശാൻഅവർക്ക് കഴിയുന്നില്ല പ്രബല ജാതിവിഭാഗങ്ങൾക്കുപോലും രക്ഷയില്ലാതെയായി. ഉദാഹരണത്തിന് നിലവിലുള്ള യുഡിഎഫ് ഭരണമുന്നണിയിൽ ജനസംഖ്യയിൽ 24 ശതമാനം വരുന്നഈഴവ വിഭാഗത്തിന് മൂന്ന് എംഎൽഎമാർ മാത്രമാണ് ഉളളത്. ഇന്ന് ഹിന്ദുവിഭാഗങ്ങൾക്ക് ജാതി പറഞ്ഞോ, മതം പറഞ്ഞോ വോട്ടു ചോദിക്കാൻ പറ്റില്ല. കാരണം അവർ മതേതരക്കാരാണ്! സംഘടിത മത-രാഷ്‌ട്രീയം കനിഞ്ഞുനൽകുന്ന സമദൂരമല്ലാതെ വോട്ടുബാങ്കിന്റെ രാഷ്‌ട്രീയം സ്വപ്‌നം കാണാൻപോലും അവകാശമില്ല? ഈ അവസ്ഥയാണ് സമത്വമുന്നേറ്റ യാത്രയിലൂടെനാം ചോദ്യം ചെയ്യുന്നത്.

കേരളത്തെ രക്ഷിക്കൂ, കേരളത്തെ പുനർസൃഷ്ടിക്കൂ എന്ന മുദ്രാവാക്യം ഉയർത്തുന്ന സമത്വ മുന്നേറ്റയാത്ര ഭൂരിപക്ഷ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെയാണ് ചർച്ചാവിഷയമാക്കുന്നത്.

ഭൂരിപക്ഷ സമുദായ ഐക്യം ന്യൂനപക്ഷ വിരുദ്ധമല്ല

എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരു പോലെ കാണുന്ന സർവ്വധർമ്മ സമഭാവനയിൽ രൂപപ്പെടുത്തിയസനാതന ധർമ്മത്തിന്റെവക്താക്കളെയാണ് ഹിന്ദുക്കൾ എന്നുപറയുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുസമൂഹത്തിന്റെ ഒരു രാഷ്‌ട്രീയ മുന്നേറ്റവും വർഗ്ഗീയമല്ല. 1976-ൽ അടിയന്തരാവസ്ഥയുടെ മറവിൽ ഇന്ദിരാഗാന്ധി ഭരണഘടനയിൽ മതേതരത്വം എഴുതി ചേർക്കുന്നതിന് സഹസ്രാബ്ദങ്ങക്കു മുമ്പുതന്നെ ജൂത, പാഴ്‌സി, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് സ്വാഗതമേകിയ നാടാണ് ഭാരതം. ‘ഭരണഘടന ന്യൂനപക്ഷം എന്ന് വേർതിരിച്ച ഇന്ന് കാണുന്ന ഈമതവിഭാഗങ്ങളെ തുറന്നമനസ്സോടെ നമ്മുടെ പൂർവ്വികർ സ്വീകരിച്ചത് ഹിന്ദു സംസ്‌കാരത്തിന്റെ വിശാലതയും ഔന്നത്യവും ദാർശനിക പിന്തുണയും ഉള്ളതുകൊണ്ടാണ്. അതുകെണ്ടാണ് ‘ഭരണഘടനാ ശിൽപികൾ മതേതരത്വം” എന്ന വാക്ക് ‘ഭരണഘടനയിൽ എഴുതിചേർക്കാതിരുന്നത്. പഞ്ചസാരയ്‌ക്ക് മധുരം ഉണ്ട്” എന്ന് ആരും എഴുതാറില്ലല്ലോ.

അതുപോലെ ഹിന്ദുക്കൾക്ക് മതേതരത്വം പറഞ്ഞുതരേണ്ട ആവശ്യവുമില്ല. നിർഭാഗ്യവശാൽ സംഘടിത മതവോട്ടിനെ തൃപ്തിപ്പെടുത്താൻ ഹിന്ദു ഭൂരിപക്ഷത്തിന്റെ എല്ലാ ഏകീകരണശ്രമത്തെയും മതേതര വിരുദ്ധമായിപ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങളിൽ ഭീതിപരത്തി, അവരുടെ വോട്ട് നേടാനുള്ള ഇടതു-വലതു രാഷ്‌ട്രീയ മുന്നണികളുടെ പ്രചാരണതന്ത്രമാണ് നാം കാണുന്നത്. കേരളത്തിലാണ് ഈ പ്രചാരണ തന്ത്രം കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എറെ ഗുണംചെയ്തത്. അതിന്റെ ബലിയാടാണ് ഇന്ന് നാമമാത്ര ‘ഭൂരിപക്ഷം അവകാശപ്പെടുന്ന ഹിന്ദുസമൂഹം. ജാതിപരമായ വിവേചനങ്ങളും വർണ്ണ-അവർണ്ണഭേദങ്ങളും ഹിന്ദുവിന്റെ സാമൂഹ്യബോധത്തെതന്നെവികലമാക്കി.

ഇന്ത്യൻസാഹചര്യത്തിൽ ജാതി എന്നത് ഒരു സാമൂഹ്യ യാഥാർത്ഥ്യമാണ്. ആയിരക്കണക്കിന് ജാതികളും ഉപജാതികളും ഉണ്ട്. അസംഘടിതമായ ഹിന്ദുമതവ്യവസ്ഥയാണ് ജാതികളെ പോഷിപ്പിച്ചത്. സവർണനും അവർണനുമായി അവർ അജ്ഞതയിലും അന്ധകാരത്തിലുമായി കഴിഞ്ഞു. എന്നാൽ ഭാരതീയസംസ്‌കാരത്തിൽ അടിയുറച്ച വിശ്വാസപ്രമാണങ്ങളെമുന്നിൽനിർത്തിയാണ് ജാതിഭേദങ്ങൾക്കെതിരായ പരിശ്രമങ്ങളും നവോത്ഥാനഭൂമികയും രൂപപ്പെടുത്തിയത്. അറിവിന്റെലോകത്തുനിന്നും ബഹുഭൂരിപക്ഷത്തെ അകറ്റിനിർത്തിയ സാമൂഹ്യശക്തികളെയും പൗരോഹിത്യത്തെയും വെല്ലുവിളിച്ചതുകൊണ്ടാണ് സ്വാമിവിവേകാനന്ദനെയും ശ്രീനാരായണ ഗുരുദേവനെയും പോലെയുള്ള സന്യാസിമാരായ കർമ്മയോഗികൾ ഹിന്ദുനവോത്ഥാനത്തിനും ഏകീകരണത്തിനും പാത ഒരുക്കിയത്. പക്ഷെ ആ ശ്രമങ്ങളെ രാഷ്‌ട്രീയക്കാർ അട്ടിമറിച്ചു.

സംഘടിത മതശക്തികളുമായി ഒത്തുചേർന്ന് ഹിന്ദുജാതിഭേദം വളർത്തി. ജാതി വിഭാഗങ്ങളിൽ നിന്ന്ഉയർന്നുവന്ന സമുദായ സംഘടനകളെയും അവർ തളർത്തി. ചില പ്രബലജാതികൾ കുറെയൊക്കെ പിടിച്ചുനിന്നു എങ്കിലും അവർക്കും മുന്നോട്ടുപോകാൻ കഴിയാത്ത രാഷ്‌ട്രീയ സാഹചര്യം ഉയർന്നുവന്നു. നമ്പൂതിരിക്കെതിരെ നായരെയും, നായർക്ക് എതിരെ ഈഴവരെയും, ഈഴവർക്കെതിരെപുലയരെയും, പുലയർക്കെതിരെ നായാടികളെയും നിർത്തി വിഭജിച്ച്, തമ്മിലടിപ്പിച്ച് മതേതര രാഷ്‌ട്രീയക്കാർ താണ്ഡവമാടുകയാണ്. കേരളം പിറന്ന് ആറുപതിറ്റാണ്ടുകൾ കഴിയുമ്പോൾ നമ്പൂതിരിമുതൽ നായാടിവരെ എല്ലാമേഖലകളിൽ നിന്നും പുറത്തായിരിക്കുന്നു.

അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് നമ്പൂതിരിയും വനഭൂമിയിൽനിന്ന് ആദിവാസിയും ഒരുപോലെ പുറത്തായിരിക്കുന്നു. നായരെയും ഈഴവരേയും വിശ്വകർമ്മജരെയും ധീവരരെയും സോഷ്യലിസ്റ്റ് സ്വപനങ്ങൾ നൽകി കപടമതേതര രാഷ്‌ട്രീയം വഞ്ചിച്ചു. പട്ടികജാതിവിഭാഗങ്ങളെ ‘ഭൂപരിഷ്‌കരണ ഗുണഭോക്താക്കളാക്കുന്നതിനു പകരം വെളിച്ചവും വെള്ളവും ഇല്ലാത്ത കോളനികളിൽ തളച്ചു. പട്ടികജാതി വകുപ്പിൽ ഒരു മന്ത്രിക്കസേര മാത്രം നൽകി അധികാര കേന്ദ്രത്തിന്റെ നയരൂപീകരണ വേദികളിൽനിന്ന് അവനെ അകറ്റി. പിന്നോക്ക ജനവിഭാഗത്തിന്റെ എല്ലാ വികസനസാധ്യതകളെയും ഇടതു വലതു പാർട്ടികൾ രാഷ്‌ട്രീയാന്ധത സൃഷ്ടിച്ച് തകർക്കുകയായിരുന്നു.

കേരളത്തിലെ ഭൂരിപക്ഷ ഹിന്ദുസമൂഹം സ്വയം ചോദിക്കുന്ന ചോദ്യമിതാണ്. ജനാധിപത്യഭരണക്രമം ഈ നാട്ടിലെ സവർണ്ണ-അവർണ്ണ ഹിന്ദുവിന് എന്തു നേട്ടമാണ് ഉണ്ടാക്കിയത്? അധികാര കേന്ദ്രങ്ങൾക്ക് പുറത്ത് അമ്പലങ്ങളിൽ ജോലിചെയ്ത് നമ്പൂതിരിമാർ ജീവിക്കുമ്പോൾ വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കാൻപോലും നായാടികൾക്കും ആദിവാസികൾക്കും കഴിയുന്നില്ല. കുടിയേറ്റക്കാർ ആദിവാസികളെ വനഭൂമിയിൽനിന്നും പുറത്താക്കി. കുടിയേറ്റക്കാർക്ക് മതരാഷ്‌ട്രീയം കരുത്ത് പകരുമ്പോൾ ആദിവാസികൾ നിശബ്ദം ജീവിക്കാനായി കേഴുകയാണ്. കേരള നിയമസഭ ഏകകണ്ഠമായി 1975 -ൽ പാസ്സാക്കിയ ആദിവാസികൾക്ക് ഭൂമി തിരിച്ചുനൽകാനുളള നിയമം കോടതി ഇടപെട്ടിട്ടും ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഹൈറേഞ്ചുകൾ ഇന്ന് കുരിശുമലകളാണ്. അതുകൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ പോലും മതേതര രാഷ്‌ട്രീയക്കാർക്ക് കഴിയുന്നില്ല.

ഇടതു-വലതു മുന്നണി രാഷ്‌ട്രീയം പരിശോധിച്ചാൽ ഹിന്ദുസമൂഹത്തിൽപ്പെട്ടവർക്ക് പല സുപ്രധാന വകുപ്പുകളും അന്യമാണെന്ന് കാണാം. വിദ്യാഭ്യാസം, വ്യവസായം, വാണിജ്യം, സാമൂഹികക്ഷേമം, തദ്ദേശ സ്വയംഭരണം, റവന്യൂ, പൊതുമരാമത്ത് തുടങ്ങി സംസ്ഥാന ബജറ്റിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ന്യൂനപക്ഷത്തിൽനിന്നുള്ള മന്ത്രിമാരാണ്. പട്ടികജാതിക്കാരന് പട്ടികജാതി വകുപ്പും, ഈഴവന് എക്‌സൈസ് വകുപ്പും സംവരണം ചെയ്തിട്ടുണ്ട്. വ്യവസായവും വാണിജ്യവും വിദ്യാഭ്യാസവുംഒന്നും നായർ, ഈഴവർ തുടങ്ങി മറ്റു ഹിന്ദുനാമധാരികൾക്ക് ലഭ്യമല്ല. ഇത്തരത്തിൽ ഹൈറേഞ്ചുമുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റുവരെ ഹിന്ദു അവഗണയുടെവിവിധ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

ദേശീയപാതാ വികസനം പോലും ഹിന്ദുഭൂരിപക്ഷ മേഖലകളിൽ സദ്ധ്യമാകുമ്പോൾ ചില വിഭാഗങ്ങൾക്ക്മേൽക്കോയ്‌മയുള്ള മേഖലകളിൽ സാധ്യമാകന്നില്ല. ഈ തരത്തിൽ മതേതരത്വം മാത്രമല്ല, കൂടുംബാസൂത്രണം മുതൽ നഗരാസൂത്രണം വരെ ഹിന്ദുസമൂഹത്തിന്റെബാധ്യതയാണ്. ഈ അവസ്ഥ മാറണം. ന്യൂനപക്ഷ സമൂഹത്തിന് ലഭിക്കുന്ന മാന്യത ഭൂരിപക്ഷ മതവിശ്വാസികൾക്കും പ്രസ്ഥാനങ്ങൾക്കും ഉണ്ടാവണം.

ഈ പശ്ചാത്തലത്തിൽ ഹിന്ദുസമൂഹം ഏകീകരിക്കുന്നത് സ്വന്തം ന്യൂനതകളെ അതിജീവിക്കാനാണ്. സഹോദര മതസമൂഹങ്ങളുമായി മത്സരിക്കാനല്ല, മറിച്ച് അവരോടൊപ്പം തുല്യരായി, മനുഷ്യരായി ജീവിക്കാനാണ്.ഹിന്ദുസമൂഹത്തിലെ ഉച്ചനീചത്വങ്ങളെ തകർത്ത് സാമൂഹിക സമരസതയും സമത്വവും സമഭാവനയും സഹവർത്തിത്വവും വളർത്താൻ ഈ കൂട്ടായ്‌മ അനിവാര്യമാണ്. യോജിപ്പിന്റെ മേഖലകളെ ശാക്തീകരിക്കുമ്പോൾ സമൂഹം കുടുതൽ കരുത്താർജ്ജിക്കും. ഭൂരിപക്ഷ സമൂഹം സംതൃപ്തമാകുന്നത് ന്യൂനപക്ഷത്തിന്റെ വികസനത്തിനും ഗുണകരമാകും. മാത്രമല്ല, ഹിന്ദുസമൂഹത്തിന്റെ അകത്തളം ശുദ്ധീകരിക്കേണ്ടതുണ്ട്. സാമൂഹിക, സാംസകാരിക, മത അവബോധം ശരിയായി ഹിന്ദുവിന് ലഭ്യമായാൽ മാത്രമേ സമൂഹത്തിൽ ശാന്തിയും സമാധാനവും വിളയാടുകയുള്ളൂ.

ഇന്ന് പുറംപോക്കിൽ കിടക്കുന്ന ഹിന്ദു സ്വന്തം ഭവനം നിർമ്മിക്കുമ്പോൾ അടുത്ത് മണിമാളികകളിൽ വസിക്കുന്ന സഹോദര മതസ്ഥർക്ക് ‘ഭീതി വേണ്ട. കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയക്കാർക്ക് ചില ആശങ്കകൾ ഉണ്ടാവാം. അവർ അടിച്ചമർത്തി ചാവേറുകളെ സൃഷ്ടിക്കുന്ന ചില ജാതിവിഭാഗങ്ങൾ സ്വതന്ത്രരാകുന്നതിലുളള ആശങ്കയാണത്. അതായത് ഭൂരിപക്ഷ സമുദായ ഐക്യം നവോത്ഥാന പ്രക്രിയയുടെ തുടർച്ച മാത്രമാണ്. അതു ഹിന്ദുസമൂഹത്തിന്റെആഭ്യന്തരകാര്യമാണ്.സംഘടിത ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരല്ല. മറിച്ച് അവരോടൊപ്പം സന്തോഷത്തോടെ ഭൂരിപക്ഷസമൂഹവും ജാതിഭേദങ്ങൾ മറന്ന് കടന്നു വരുമല്ലോ? രാഷ്‌ട്രീയ അന്ധകാരത്തിന്റെ ശക്തികൾ ഹിന്ദുഏകീകരണത്തെ ഭയന്ന് ഉയർത്തിവിടുന്ന വിലാപങ്ങൾക്ക് അർഹിക്കുന്ന അവഗണനനൽകി തള്ളിക്കളയുകയാണ് വേണ്ടത്.

നാളെ: മതേതര രാഷ്‌ട്രീയം ഹിന്ദുക്കളുടെ

മാത്രം ബാദ്ധ്യതയോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.