അടിമാലി: അധ്യാപികയുടെതുള്‍പ്പെടെ മൂന്ന് യുവതികളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പ്രദര്‍ശിപ്പിച്ച രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായ പൂര്‍ത്തിയാകാത്ത ഈ കുട്ടിക്കുറ്റവാളികള്‍ അടിമാലിയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. മുന്‍ വര്‍ഷം പിടിയിലായ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അധ്യാപികയുടെ വ്യാജ നഗ്നചിത്രമാണ് ഫെയ്‌സ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യം അധ്യാപികയുടെയും, പിന്നീട് മറ്റ് രണ്ട് യുവതികളുടെയും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അശ്ലീല ചാറ്റിംഗ് നടത്തുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് പോലീസ് ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അടിമാലി സി ഐ സജിമാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
















