കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സി.പി.എമ്മിലെ ബാബുപറശ്ശേരിയും സി.പി.ഐയിലെ റീനമുണ്ടേങ്ങാട്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 16നെതിരെ 11 വോട്ടുകള്‍ക്ക് മുസ്‌ലിം ലീഗിലെ അഹമ്മദ് പുന്നക്കലിനോടാണ് ബാബു പറശ്ശേരി വിജയിച്ചത്. കോണ്‍ഗ്രസ് അംഗം വി.ഡി ജോസഫ് അഹമ്മദ് പുന്നക്കലിന്റെ പേര് നിര്‍ദേശിച്ചു. ജനതാദള്‍ യുവിലെ എ.ടി ശ്രീധരന്‍ പിന്തുണച്ചു. എന്‍.സി.പിയുടെ മുക്കം മുഹമ്മദാണ് ബാബു പറശ്ശേരിയുടെ പേര് നിര്‍ദേശിച്ചത് സി.പി.ഐയുടെ ടി.കെ രാജന്‍ പിന്താങ്ങി.
ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്നമ്മമാത്യുവിന്റെ പേര് മുസ്‌ലിം ലീഗിലെ സി.കെ കാസിം നിര്‍ദേശിച്ചു. ജെ.ഡി.യുവിന്റെ എം.പി അജിത പിന്താങ്ങി. സി.പി.ഐയുടെ റീന മുണ്ടേങ്ങാട്ടിന്റെ പേര് സി.പി.എമ്മിന്റെ പി.ജി ജോര്‍ജജ് മാസ്റ്റര്‍ നിര്‍ദേശിച്ചു. പി.കെ സജിത പിന്താങ്ങി. 11നെതിരെ 16 വോട്ടുകള്‍ക്ക് റീന വിജയിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടാണ് ബാബു പറശ്ശേരി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡണ്ടാണ് റീന മുണ്ടേങ്ങാട്ട്.
ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത്, എ.ഡി.എം ജനില്‍കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രഭാവതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റീനക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബുപറശ്ശേരി സത്യവാചകം ചൊല്ലിക്കൊടുത്തു.
















