പാരീസ്: ഫ്രാന്‍സിനെതിരെ ജൈവ, രാസായുധ ആക്രമണങ്ങള്‍ക്ക് സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രധാനമന്ത്രി മാനുവല്‍ വല്ലാസ്. അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കണമെന്നവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെയാണു വല്ലാസ് ഇങ്ങനെ പറഞ്ഞത്.
ജൈവ, രാസായുധപ്രയോഗത്തിന് സാധ്യത രാജ്യത്ത് തള്ളിക്കളയാനാവില്ലെന്ന് വല്ലാസ് പറഞ്ഞു. ഐഎസ് ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ യൂറോപ്പില്‍ മുഴുവനായി വ്യാപിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. വിമാന യാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെയ്‌ക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നു യൂറോപ്യന്‍ യൂണിയനോടു വല്ലാസ് ആവശ്യപ്പെട്ടു.
















