
മറയൂര്‍: മറയൂര്‍ പ്രിയദര്‍ശനി കോളനിക്കാര്‍ക്കായി പഞ്ചായത്ത് നല്‍കിയ വീടുകള്‍ ചോര്‍ന്നൊലിക്കുന്നു. പതിനഞ്ചോളം വീടുകളാണ് പഞ്ചായത്ത് അധികൃതരും ട്രൈബര്‍ ഡിപ്പാര്‍ട്ടുമെന്റും വിവിധ പദ്ധതികളില്‍പ്പെടുത്തി നല്‍കിയത്. എല്ലാ വീടുകളുടെയും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാ വീടുകളും ചോര്‍ന്നൊലിക്കുന്നു. പടുത വീടിന് കവചമാക്കിയാണ് പലരും കഴിയുന്നത്. ഇത്തരത്തില്‍ എത്രനാള്‍ കഴിയുമെന്നത് സംബന്ധിച്ച് ഒരു ലക്ഷ്യവുമില്ല.
നിര്‍മ്മാണത്തിലെ അപാകതയാണ് ഈ ദുരിതത്തിന് കാരണമായിരിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ദുരിതം നിരവധി തവണ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി പണം അനുവദിക്കണമെന്ന് കാട്ടി അപേക്ഷ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
















