ദുബായ്: അസഹിഷ്ണുതയ്‌ക്ക് ഭാരതത്തില്‍ യാതൊരു അടിത്തറയുമില്ലെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സൃഷ്ടിച്ചെടുത്തതാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഒരു അന്തരീക്ഷമാണ് ഭാരതത്തിലുള്ളത്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് യുഎഇയില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുവാനാണ് ചിലര്‍ ശ്രമിച്ചത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട പേപ്പര്‍ വിപ്ലവമായിരുന്നു അതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
















