ചെറുതോണി: അനധികൃതമായി മദ്യം കടത്തിയ സംഘത്തിലെ രണ്ടുപേരെ ഇടുക്കി പോലീസ് പിടികൂടി. തങ്കമണി സ്വദേശികളായ കൈനാട്ട് ഷാജി, നെല്ലിക്കാട്ട് ലിബിന്‍ എന്നിവരാണ് പിടിയിലാത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഏഴര ലിറ്റര്‍ വിദേശമദ്യവുമായി പ്രതികള്‍ പിടിയിലായത്. തടിയംമ്പാടിന് സമീപം ഇടുക്കി എസ് ഐ യുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെ നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അരലിറ്ററിന്റെ 15 കുപ്പികള്‍ കണ്ടെത്തിയത്. തങ്കമണിയിലെ ഒരു ബേക്കറി ഉടമയ്‌ക്ക് ചില്ലറ വില്‍പ്പനയ്‌ക്കായി കടത്തിക്കൊണ്ട് പോയതാണ് മദ്യമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മുമ്പും ഇവര്‍ പതിവായി മദ്യം കടത്തിയിരുന്നതായും പോലീസ് പറയുന്നു.
















