Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജി20: ഭീകരതയ്‌ക്കെതിരെ ലോകനേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 02:48 am IST
inWorld

അന്റാലിയ (തുര്‍ക്കി): ലോകത്തെ നടുക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിയില്‍ ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് ലോകരാജ്യങ്ങള്‍ പ്രതിജ്ഞയെടുത്തു. ഭീകരവാദത്തെ നേരിടുകയെന്നതാവണം ജി20 യുടെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തുര്‍ക്കിയുടെ തീരദേശ നഗരമായ അന്റാലിയയില്‍ തുടക്കമിട്ട രണ്ടുദിവസത്തെ ഉച്ചകോടിയില്‍ പാരീസ് ഭീകരാക്രമണം നടത്തിയവരെ വേട്ടയാടിപ്പിടിക്കാന്‍ ഫ്രാന്‍സിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ”തലതിരിഞ്ഞ ആശയങ്ങളുടെപേരില്‍ നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുന്നത് ഫ്രാന്‍സിനും തുര്‍ക്കിക്കും നേര്‍ക്കുള്ള ആക്രമണം മാത്രമല്ല, പരിഷ്‌കൃത ലോകത്തിനെതിരായ ആക്രമണംതന്നെയാണ്” ഒബാമ പറഞ്ഞു.

പാരീസില്‍ നടന്ന, മനുഷ്യത്വം മരവിച്ചുപോകുന്ന ആക്രമണത്തിനെതിരെ നാമെല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ മോദി പറഞ്ഞു. മാനവ സമൂഹം മുഴുവനും ഭീകരതയ്‌ക്കെതിരായ നിലപാട് സ്വീകരിക്കേണ്ടതാണ്. ഭീകരവാദത്തിനെതിരെ ലോകരാഷ്‌ട്രങ്ങള്‍ മുഴുവനും ഒരുമിച്ചു ചേര്‍ന്നുള്ള പരിശ്രമം മുമ്പത്തേക്കാള്‍ ആവശ്യമായ സാഹചര്യമാണുള്ളത്. പാരീസ്, ബെയ്‌റൂട്ട്, റഷ്യയിലെ സിനായ്, അങ്കാറ ആക്രമണങ്ങള്‍ ഭീകരവാദം വ്യാപിക്കുകയാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതിനെ ലോകരാഷ്‌ട്രങ്ങള്‍ ഒരുമിച്ചു നേരിടേണ്ടതാണ്. ബ്രിക്‌സ് രാജ്യങ്ങളുടെ മുന്‍ഗണന ഇക്കാര്യത്തില്‍ വേണമെന്നും 2016 ഫെബ്രുവരി ഒന്നുമുതല്‍ ബ്രിക്‌സ് ചെയര്‍മാന്‍ സ്ഥാനം ഭാരതം ഏറ്റെടുക്കുന്നതോടെ ഭീകരവാദത്തിനെതിരായ പരിശ്രമങ്ങള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്‌സിന്റെ പ്രധാന്യം ഭാരതം തിരിച്ചറിയുന്നുണ്ട്. നമ്മുടെ അംഗരാജ്യങ്ങളുടെ ശേഷി ചോദ്യം ചെയ്യപ്പെടരുത്. ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കായി കൂട്ടായ പ്രവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും മോദി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വഌഡമിന്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസെഫ് തുടങ്ങിയവര്‍ പങ്കെടുത്ത ബ്രിക്‌സ് യോഗത്തിലായിരുന്നു ഭീകരതയ്‌ക്കെതിരെ കൂട്ടായ പരിശ്രമം വേണമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ടുവെച്ചത്. ആഗോള സാമ്പത്തിക-സുരക്ഷാ പ്രശ്‌നങ്ങളാണ് ജി20 ഉച്ചകോടി പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ഡിസംബറില്‍ ജി20ന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചൈനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകത്തിന്റെ 85 ശതമാനം സാമ്പത്തികരംഗവും 75 ശതമാനം വ്യാപാരവും കൈകാര്യം ചെയ്യുന്ന ജി20 രാജ്യങ്ങള്‍ ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടിനെയും പ്രതിനിധാനം ചെയ്യുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.