തൊടുപുഴ: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 104 പായക്കറ്റ് ഹാന്‍സ് ഉല്പന്നങ്ങളുമായി യുവാവ് പിടിയില്‍. ഇന്നലെ രാവിലെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു തൊടുപുഴ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാന്‍സ് ശേഖരം കണ്ടെത്തിയത്. കാര്‍മല്‍ ജംഗഷനില്‍ നിന്നാണ് വാഹനപരിശോധനക്കിടെ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. തെക്കുംഭാഗം പാറയാനിക്കല്‍ ബിനുവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ അഡീഷണല്‍ എസ്ഐ കുട്ടിയച്ചന്‍ തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: