അന്റാല്യ : തുര്‍ക്കിയില്‍ ഇന്ന് ആരംഭിക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരത, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തും. പാരിസ്, സിറിയ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങള്‍ ഉച്ചകോടിയില്‍ മുഖ്യ വിഷയമാവും. ലോകത്തെ 20 പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മര്‍ക്കെല്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ് തുടങ്ങിയ പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെ ജി20 ഉച്ചകോടിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
















