കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കടയും ഡിവൈഎഫ്‌ഐയുടെ കൊടിമരവും നശിപ്പിച്ചു
കുമളി: കുമളിയില്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കുമളി കൊല്ലംപട്ടടയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മോഹനന്‍ എന്നയാളുടെ പെട്ടിക്കട ഒരു സംഘം ആളുകള്‍ തകര്‍ത്തിരുന്നു. പിറ്റേന്ന് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഡിവൈഎഫ്‌ഐയുടെ കൊടിമരവും ഒരു സംഘം തകര്‍ത്തു. ഇതേത്തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും ഇന്നലെ രാവിലെ ഏറ്റുമുട്ടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കുമളി സി.ഐ അറിയിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
















