Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃപ്പൂണിത്തുറയെ നടുക്കി കൊലപാതകം യുവാവിന്റെ വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു; ഭാര്യക്കും കാമുകനും ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 10:59 pm IST
in Ernakulam

തൃപ്പൂണിത്തുറ: കാമുകനൊപ്പം പോയ ഭാര്യയെയും കാമുകനെയും ഭാര്യാപിതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. വെട്ടേറ്റ് ഭാര്യാപിതാവ് മരിച്ചു. തൊടുപുഴ കാളിയാര്‍ വണ്ണപ്പുറം കുരുവിക്കടയില്‍ ജോണി (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ അനില ജോണി (29), തെക്കൂടം സ്വദേശി ഷിജു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച അനിലയുടെ ഭര്‍ത്താവ് തൃപ്പൂണിത്തുറ തെക്കുംഭാഗം കൈനേടിയില്‍ പ്രജി (34) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന് സമീപത്തെ പ്രീമിയര്‍ മെഷീന്‍ ടൂള്‍സ് സ്‌പെയര്‍പാര്‍ട്‌സ് കടയിലും കാമുകന്റെ തൈക്കൂടത്തെ വീട്ടിലുമായാണ് ആക്രമണം നടന്നത്.

വ്യാഴാഴ്ച രാവിലെയാണ് നഗരത്തെ നടുക്കിയ ആക്രമണമുണ്ടായത്. പത്ത് മണിയോടെ എസ്എന്‍ ജംഗ്ഷന് സമീപത്തെ കടയിലേക്ക് എത്തിയ പ്രജി ജോണിനെയും അനിലയെയും വെട്ടുകയായിരുന്നു. കഴുത്തിലും വയറിലും മാരകമായി മുറിവേറ്റ ജോണിയുടെ കുടല്‍മാല അടക്കം പുറത്തുവന്ന നിലയിലായിരുന്നു. അനിലയുടെ കഴുത്തിനും തലയിലും വെട്ടേറ്റിട്ടുണ്ട്. സമീപത്തെ കടക്കാരും നാട്ടുകാരും ചേര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജോണി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു. ബൈക്കില്‍ എത്തിയ പ്രതി തൈക്കൂടത്ത് നേവല്‍ ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ താമസിക്കുന്ന ഷിജുവിന്റെ വീട്ടിലെത്തിയാണ് ഷിജുവിനെ വെട്ടിയത്. തുടര്‍ന്ന് രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.ആറുവര്‍ഷം മുമ്പായിരുന്നു പ്രജി അനിലയെ വിവാഹം കഴിച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായ പ്രജി അനിലയുമൊത്ത് കുറച്ചുകാലം ചമ്പക്കരയില്‍ താമസിച്ചിരുന്നു. ഈ സമയത്താണ് ഷിജുവുമായി അടുത്തതെന്ന് കരുതുന്നു.

ഒരുവര്‍ഷത്തില്‍ അധികമായി അനിലയും പിതാവും കുട്ടിയും എസ്എന്‍ ജംഗ്ഷന് സമീപത്തെ റോയല്‍ സണ്‍ഫഌവര്‍ എന്ന ഫഌറ്റിലാണ് താമസം. ഈ ഫഌറ്റ് ഷിജുവാണ് ഇവര്‍ക്ക് എടുത്തുനല്‍കിയതെന്ന് പറയുന്നു. നാലുമാസം മുമ്പ് എസ്എന്‍ ജംഗ്ഷന് സമീപത്ത് ഇവര്‍ സ്‌പെയര്‍പാര്‍ട്‌സ് കട ആരംഭിച്ചതും ഷിജുവിന്റെ മുന്‍കയ്യിലായിരുന്നു. കഴിഞ്ഞ ആഗസ്തില്‍ അനിലയും പ്രജിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതോടൊപ്പം ഇവരുടെ നാല് വയസുള്ള കുട്ടിയെ കാണുന്നതിന് പ്രജിയെ അനുവദിക്കാതിരുന്നത് വൈരാഗ്യത്തിനും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം
Kerala

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.