കൊച്ചി: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള ‘ശാസ്ത്രോത്സവം 2015’ എസ്ആര്‍വി ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 10ന് പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. 12ന് സമാപിക്കും. ശാസ്ത്രമേളയും ഐ.ടി. മേളയും എസ്ആര്‍വി ഹയര്‍ സെക്കന്ററി സ്കൂളിലും ഗണിതശാസ്ത്രമേള ദാറുല്‍ ഉലും ഹയര്‍ സെക്കന്ററി സ്കൂളിലും സാമൂഹ്യശാസ്ത്രമേള സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളിലും പ്രവൃത്തി പരിചയമേള ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലുമാണ് നടക്കുക. ഇന്ന് സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളില്‍ അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്രം എഴുത്ത്, പ്രസംഗം, എല്‍.പി. വിഭാഗത്തിന്റെ ചാര്‍ട്ട്, മോഡല്‍ എന്നീ മത്സരങ്ങളാണ് നടക്കുക. ദാറുല്‍ ഉലും ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അതത് വിഷയങ്ങളിലെ ഓണ്‍ ദ സ്പോട്ട് ഇനങ്ങള്‍ നടക്കും. ഏഴാമത്. മേളയില്‍ 14 സബ്ജില്ലകളില്‍ നിന്നും ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: