കൊച്ചി: കുടുംബങ്ങളുടെ തകര്‍ച്ച സാംസ്‌ക്കാരിക തകര്‍ച്ചയാണെന്നും സനാധനധര്‍മ്മങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുകയാണ് ഇതിന് പരിഹാരമെന്നും റിട്ട. ജില്ലാ ജഡ്ജ് കെ.എന്‍. സതീശന്‍. എളമക്കര മാധവനിവാസില്‍ രാഷ്‌ട്രധര്‍മ്മപരിഷത്ത് നടത്തിയ ദീപാവലി കുടുംബസംഗമവും സാംസ്‌കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ പ്രകാശപൂരിതമായിരിക്കണം. സമാധാനപരമായ സാമൂഹ്യ ജീവിതത്തില്‍ എരിഞ്ഞടങ്ങലിനും പ്രസക്തിയുണ്ട്.
ദീപാവലിയുടെ പ്രസക്തി ഇതാണ്. സംസ്‌ക്കാരം മധുരകനിയാണ്. ഇത് ഭക്ഷിക്കുന്ന മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ എന്‍. ഗോവിന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. കെ.എല്‍ മോഹനവര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു. വിഭാഗ് കാര്യവാഹ് കെ.പി. രമേശ് ദീപാവലി സന്ദേശം കൈമാറി. പൊതു കാര്യദര്‍ശി എം. ശിവദാസന്‍ സ്വാഗതവും കാര്യാലയ പ്രമുഖ് എം.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
















