ചെന്നൈ: എതിര്‍ക്കുന്നവരോടും വിരുദ്ധ വിശ്വാസികളോടും അവിശ്വാസികളോടും സഹിഷ്ണുത കാണിക്കാന്‍ ആത്മീയ നേതാവ് ദലൈ ലാമ ആഹ്വാനം ചെയ്തു. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ കഴിയുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ട് വന്‍ ആക്രമണങ്ങളുടെതായിരുന്നു. അതിപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത് വിവരക്കേടാണെന്ന് ലാമ പറഞ്ഞു.
ലോകത്തെ ഏഴു ബില്യണ്‍ ജനങ്ങളില്‍ ഒരു ബില്യണ്‍ അവിശ്വാസികളാണ്. അവരുടെ വിശ്വാസവും വിശ്വാസികളുടെ വൈകയക്തിക വിശ്വാസവും മാനിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മത സഹിഷ്ണുതയുടെ കാര്യത്തില്‍ ഭാരതം മറ്റു ലോകരാജ്യങ്ങള്‍ക്കു മാതൃകയാണെന്ന് ലാമ പറഞ്ഞു. ചെന്നൈ ഐഐടിയില്‍ ലോകസമാധാനത്തിനുള്ള മാനവിക സമീപനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
















