പറവൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിച്ച പറവൂരിലെ കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പ്രമുഖര്‍ പരാജയപ്പെട്ടത് ശ്രദ്ധേയമായി. സിപിഎമ്മിന്റെ മുന്‍ ഏരിയാ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ എന്‍.എ. അലി, പ്രമുഖ സിപിഎം നേതാക്കളായ കെ.വി. ശങ്കരന്‍കുട്ടി, മുന്‍ കൗണ്‍സിലര്‍ സി.എ.രാജീവ്, വി.ദിലീപ് കുമാര്‍ എന്നിവരാണ് പരാജയപ്പെട്ട സിപിഎം നേതാക്കള്‍.
കോണ്‍ഗ്രസ് നേതാക്കളായ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണി ടീച്ചര്‍ എന്നിവരാണ് അടിതെറ്റി വീണ കോണ്‍ഗ്രസ് പ്രമുഖര്‍.
കെപിസിസി ജനറല്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍പേഴ്‌സണുമായ വത്സല പ്രസന്നകുമാര്‍ നാല് വോട്ടിനാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. സിപിഎം വനിതാ നേതാവും നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.ജെ. ഷൈന്‍ ടീച്ചര്‍ രണ്ട് വോട്ടിനാണ് കരകയറിയത്.
















