Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തെരഞ്ഞെടുപ്പ് വിജയം സിപിഎമ്മിന്റെ മനോനില തെറ്റിച്ചു നീലേശ്വരത്ത് വ്യാപക അക്രമം;വീടുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 09:22 pm IST
inKasargod

നീലേശ്വരം: എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിനുണ്ടായ അപ്രതീക്ഷിത വിജയം അണികളുടെ മനോനില തെറ്റിച്ചു. ഇതിന്റെ ഫലമായി ഫലപ്രഖ്യാപനം വന്നതുമുതല്‍ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും വ്യാപക അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ തുടങ്ങിയിരുന്നു. അന്ന് പരാജയ ഭീതി മൂലമാണ് അക്രമം നടത്തിയതെങ്കില്‍ ഇന്ന് വിജയത്തില്‍ അഹങ്കരിച്ചാണ് അക്രമം നടത്തുന്നത്. നഗരസഭയിലെ ചാത്തമത്ത് വ്യാപക അക്രമമാണ് സിപിഎം നടത്തിത്. വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ശനിയാഴ്ച രാത്രി പത്തു മണിയോടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ച് പ്രകടനമായെത്തിയ നൂറ്റമ്പതോളം സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്.

പാര്‍ട്ടി ഗ്രാമമായ ചാത്തമത്ത് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എം.കെ.സുനില്‍കുമാറിന്റെ വീടാണ് ആദ്യം സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിനിരയാക്കിയത്. റോഡില്‍ നിന്നും കരിങ്കല്‍ ചീളുകള്‍ കൊണ്ട് വീടിനു നേരെ എറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന മാതാവ് കാര്‍ത്ത്യായനി (58), ഭാര്യ ലേഖ (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷം പറമ്പിലേക്ക് കടന്ന സംഘം വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പണിയായുധങ്ങള്‍ എന്നിവ മോഷ്ടിച്ചു.

കുഞ്ഞിപ്പുളിക്കാല്‍ വാര്‍ഡിലെ സ്ഥാനാര്‍ഥിയും ചാത്തമത്ത് വാര്‍ഡിലെ ബിജെപിയുടെ ബൂത്ത് ഏജന്റുമായിരുന്ന ടി.ടി.സാഗറിന്റെ വീടിനുനേരെ പടക്കം കത്തിച്ചെറിയുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേ വാര്‍ഡില്‍ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ഥിയായിരുന്ന പി.കെ.ഗിരീഷ്‌കുമാറിന്റെ ബൂത്ത് ഏജന്റ് കണ്ടത്തില്‍ ഗംഗാധരന്റെ വീടും അക്രമിക്കപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് നീലേശ്വരം സി.ഐ കെ.ഇ.പ്രേമചന്ദ്രന്‍, എസ്‌ഐ പി.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം നീലേശ്വരം നഗരസഭയിലെ 18 ാം വാര്‍ഡില്‍ സിപിഎം അക്രമം നടത്തിയിരുന്നു. വോട്ടുചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎം പഞ്ചായത്തായ ബേഡകത്ത് 11 ാം വാര്‍ഡിലെ വാവടുക്കം സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ടിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകനെ സംഘടിച്ചെത്തിയ മുന്നൂറോളം വരുന്ന സിപിഎം സംഘമാണ് അക്രമിച്ചത്. യുഡിഎഫിലെ ഗ്രൂപ്പ് വഴക്കും അഭിപ്രായ ഭിന്നതയിലും കൂടുതല്‍ വോട്ട് നേടാനായ എല്‍ഡിഎഫ് പാര്‍ട്ടിയുടെ വളര്‍ച്ചയാണെന്ന് തെറ്റിദ്ധരിച്ചാണ് പരക്കെ അക്രമങ്ങള്‍ നടത്തുന്നത്. ബൂത്തിലിരിക്കാന്‍ സമ്മതിക്കാതെ ബിജെപി പ്രവര്‍ത്തകരെ തടഞ്ഞുവെച്ച സംഭവവും നീലേശ്വരം നഗരസഭയിലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭയില്‍ ലീഗിലെയും കോണ്‍ഗ്രസിലേയും ഭിന്നത എല്‍ഡിഎഫിന് വോട്ടായി മാറുകയായിരുന്നു. മടിക്കൈ, തൃക്കരപ്പൂര്‍, വെള്ളിക്കോത്ത്, കുണ്ടംകുഴി, ബേഡകം തുടങ്ങിയ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ദിവസം അക്രമം നടന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.