പുളിയന്‍മല: കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ അപ്പാപ്പന്‍പടിക്ക് സമീപം അപകടം പതിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളും ഇടിഞ്ഞിരിക്കുന്നതാണ് അപകടകാരണമായിരിക്കുന്നത്. ഇടുങ്ങിയ പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് സംരക്ഷണ വേലികള്‍ തകര്‍ന്നതിനാലാണ് വന്‍ അപകടഭീതി ഉയര്‍ത്തുന്നത്. പാലത്തിന്റെ ഒരു വശം മാസങ്ങള്‍ക്കു മുന്‍പ് തകര്‍ന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന വഴിയിലെ പാലത്തിന്റെ വീതി വര്‍ദ്ധിപ്പിച്ച് അപകടഭീതി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
















