കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ക്രൈസ്തവരായ സമുദായാംഗങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കി എന്ന കോണ്‍ഗ്രസ് നേതാവും ജിസിഡിഎ ചെയര്‍മാനുമായ എന്‍. വേണുഗോപാലിന്റെ പ്രസ്താവന തികച്ചും വാസ്തവമാണെന്ന് ഹിന്ദുഐക്യവേദി അഭിപ്രായപ്പെട്ടു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലത്തീന്‍ കത്തോലിക്കാസഭയ്‌ക്ക് അടിയറവ് വച്ചിരിക്കുകയാണ്. ഭൂരിപക്ഷസമുദായം പാടെ തഴയപ്പെട്ടു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിന് ഈ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബു അഭിപ്രായപ്പെട്ടു.
















