ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ നാലുനിലകെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇന്ന് ആറു മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തു.
വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ ബുധനാഴ്ച സുന്ദര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പ്രദേശത്തെ രജ്പുത് പോളിസ്റ്റര്‍ പോളിത്തീന്‍ ബാഗ് ഫാക്ടടറിയാണു തകര്‍ന്നുവീണത്.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നു നൂറിലധികംപേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 40ല്‍ അധികംപേര്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
തകര്‍ന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ എത്ര പേരുണ്ടായിരുന്നെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഫാക്ടറി ഉടമ റാണ അഷ്‌റഫും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
















