മുംബൈ : നിരോധിത പാന്‍ മസാലകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി നോട്ടീസ് അയക്കുന്നു. താരങ്ങളായ അജയ് ദേവഗണ്‍, അനുപം ഖേര്‍, ഷാരൂഖ് ഖാന്, ഗോവിന്ദ, മനോജ് ബാജ്പേയ് എന്നിവര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയക്കാനൊരുങ്ങുന്നത്.
പരസ്യത്തില്‍ അഭിനയച്ചതിനെ സംബന്ധിച്ച് താരങ്ങള്‍ക്ക് എന്തെങ്കിലും വിശദീകരിക്കാന്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള അവസരവും നല്‍കുമെന്ന് എഫ്ഡിഎ കമ്മീഷണര്‍ ഹര്‍ഷദീപ് കാംബ്ളെ വ്യക്തമാക്കി.
ഗ്ലോബല്‍ അഡല്‍റ്റ് ടുബാകോ സര്‍വ്വേ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ കൗമാരക്കാരായ കുട്ടികളില്‍ പാന്‍മസാലകളുടെ ഉപയോഗം വര്‍ദ്ധിച്ചതായി കണ്ടെത്തി. 31% കുട്ടികളും പാന്‍മസാല പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടിട്ടുണ്ടെന്നായിരുന്നു സര്വ്വെയുിലെ പ്രധാന കണ്ടെത്തല്‍.
കുട്ടികളില്‍ ഈ പ്രവണത വര്‍ദ്ധിക്കാന്‍ കാരണം ലഹരി പദാര്‍ത്ഥങ്ങളുടെ പരസ്യത്തില്‍ താരങ്ങളുടെ സാന്നിധ്യമുള്ളതു കൊണ്ടാണെന്നും സര്‍വ്വേ പറയുന്നു. താരങ്ങള്‍ അത്തരം ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു വഴി കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചവച്ചരയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലഹരി ഉത്പന്നങ്ങള്‍ മഹാരാഷ്ട്രയില്‍ നിലവില്‍ നിരോധിച്ചിട്ടുണ്ട്. ഗുഡ്കയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാലാണ് താരങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: