Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തെരുവുനായ്‌ക്കള്‍ക്ക് പിടിവീണു തുടങ്ങി; ആശ്വാസത്തോടെ നഗരവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 11:09 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനവാസികള്‍ക്ക് ഇനി പേടിയില്ലാതെ പുറത്തിറങ്ങാം. നഗരത്തിലെ തെരുവുനായ്‌ക്കളെ പിടികൂടാന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടപടി തുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഇന്നലെ മുതല്‍ തെരുവുനായ്‌ക്കളെ പിടികൂടാനുള്ള നടപടിയാരംഭിച്ചത്. പേ വിഷബാധയുള്ളവയെ കണ്ടെത്തി കൊല്ലുകയും മറ്റുള്ളവയെ പിടികൂടി വന്ധ്യംകരിക്കുകയുമാണ് ചെയ്യുക.

നായ്‌ക്കളെ പിടികൂടിയ ശേഷം പേ വിഷബാധയുണ്ടോയെന്ന് മൂന്ന് ദിവസം നിരീക്ഷിക്കും. പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ അവയെ കൊല്ലുകയുള്ളുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ വളരെ കുറച്ച് നായ്‌ക്കളെ മാത്രമേ ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. അതേസമയം വന്ധ്യംകരണത്തിനായി നിരവധി നായ്‌ക്കളെ ഇന്നലെ പിടികൂടിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പില്‍ നിന്നു രണ്ട് വെറ്ററിനറി ഡോക്ടര്‍മാരെ വന്ധ്യംകരണത്തിനും പേ വിഷബാധയുള്ള നായ്‌ക്കളെ കൊല്ലുമ്പോള്‍ അവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുമായി നിയോഗിച്ചിട്ടുണ്ട്. തെരുവുനായ്‌ക്കളുടെ ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതോടെയാണ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചത്. തെരുവുനായ്‌ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് ഹൈക്കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്ന് കലക്ടര്‍ ഡോ. ബിജുപ്രഭാകര്‍ പറഞ്ഞു. തെരുവുനായ്‌ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. തിരുവല്ലത്തുള്ളതില്‍ കൂടുതല്‍ സജ്ജീകരണങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

പേട്ട ആശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്തുക. വന്ധ്യംകരിച്ച നായ്‌ക്കളെ പിടികൂടുന്ന സ്ഥലങ്ങളില്‍ തന്നെ വിടും. തെരുവുനായ്‌ക്കളെ സംരക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മിച്ച് അങ്ങനെ ചെയ്യാനും അനുമതിയുണ്ട്. അപ്രകാരം താത്പര്യമുള്ളവര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്‌ക്കളെ സംബന്ധിച്ച് 9605962471 എന്ന നമ്പരില്‍ വിവരം അറിയിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കളക്ടറുടെ നേതൃത്വത്തിലെ പുതിയ തീരുമാനത്തിന് പരക്കെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അഞ്ചുകൊല്ലം കോര്‍പ്പറേഷന്‍ ഭരിച്ച രാഷ്‌ട്രീയ നേതൃത്വത്തിനു സാധിക്കാത്ത തീരുമാനമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭരണസമിതി ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. തെരുവുനായ ശല്യംകൊണ്ട് ഭീതിയിലാണ്ട തലസ്ഥാന നഗരത്തിന് മോചനം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു സംഘടനകളും നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.