ന്യൂദല്‍ഹി: സാങ്കേതിക രംഗങ്ങളിലെ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യാ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും ഗവേഷണത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും സംയുക്തമായി ആരംഭിച്ച സംരംഭമായ ഇംപ്രിന്റ് ഇന്ത്യയുടെ ഉദ്ഘാടനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിച്ചു.
ആരോഗ്യം, കമ്പ്യൂട്ടര്‍ സയന്‍സ് & ഐസിറ്റി, അഡ്വാന്‍സ് മെറ്റീരിയല്‍സ്, ജലവിഭവം, നദീ സംവിധാനം, സുസ്ഥിര നഗര രൂപകല്‍പ്പന, പ്രതിരോധം, നിര്‍മാണം, നാനോ ടെക്നോളജി ഹാര്ഡ്വെയര്, പരിസ്ഥിതി ശാസ്ത്രവും കാലാവസ്ഥാ വ്യതിയാനവും, ഊര്‍ജ്ജ സുരക്ഷ എന്നിവയാണ് ഇംപ്രിന്റ് ഇന്ത്യയില്‍ പരിഗണിക്കുന്ന പത്ത് മേഖലകള്‍.
ഐഐറ്റി ഖരഗ്പൂര്‍, ഐഐറ്റി കാണ്‍പൂര്‍, ഐഐറ്റി റൂര്‍ക്കീ, ഐഐറ്റി മദ്രാസ്, ഐഐറ്റി ബോംബേ, ഐഐഎസ്സി ബാംഗ്ലൂര്‍ എന്നിവയാണ് ഇംപ്രിന്റ് ഇന്ത്യയുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍.
പൊതു നയ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിന് ഇംപ്രിന്റ് ഇന്ത്യ പോലെയുള്ള സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാമൂഹ്യ രംഗത്തെയും ഹ്യൂമാനിറ്റീസ് രംഗത്തെയും സ്ഥാപനങ്ങളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു.
ഇംപ്രിന്റ് ഇന്ത്യ ബ്രോഷറിന്റെ പ്രകാശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
ബ്രോഷറിന്റെ ആദ്യ പ്രതി പ്രധാനമന്ത്രി രാഷ്ട്രപതിയ്ക്ക് കൈമാറി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളുമായി ബന്ധമുള്ള ഗവേഷണങ്ങള്‍ നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ ആധാരമാക്കി രൂപപ്പെട്ട പദ്ധതിയാണ് ഇംപ്രിന്റ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: