കാലടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാറ്റൂര്‍ കാടപ്പാറ തേക്കിന്‍തോട്ടത്തില്‍ പുതുശ്ശേരി വീട്ടില്‍ മാര്‍ട്ടിന്‍ (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. രാവിലെ മുതല്‍ മാര്‍ട്ടിന്‍ പ്രചാരണരംഗത്ത് ഉണ്ടായിരുന്നു. കുഴഞ്ഞുവീണ മാര്‍ട്ടിനെ അങ്കമാലി എല്‍എഫ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















