ന്യൂദല്‍ഹി: അഴിമതിക്കേസില്‍ കേന്ദ്ര സാംസ്ക്കാരിക മന്ത്രി മഹേഷ് ശര്‍മ്മയെ സുപ്രീം കോടതിയും കുറ്റവിമുക്നാക്കി. യുപി നോയ്ഡയിലെ കൈലാസ് ആശുപത്രിക്കു വേണ്ടി 97ല്‍ നടത്തിയ ഭൂമിയിടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു കേസ് എടുത്തിരുന്നത്.
കേസില്‍ 2010ല്‍ അലഹബാദ് ഹൈക്കോടി മഹേഷ് ശര്‍മ്മയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത് നല്കിയ പരാതി തള്ളിയ സുപ്രീം കോടതി കേസില്‍ മഹേഷ് ശര്മ്മായ പ്രതിചേര്‍ക്കാനാവില്ലെന്നും വ്യക്തമാക്കി. ആസമയത്ത് ആശുപത്രി ഭരണസമിതി ചെയര്‍മാനായിരുന്നു ശര്‍മ്മ.
കേസില്‍ പ്രതികളായിരുന്ന അന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ വലംകൈയുമായിരുന്ന നീര യാദവ്, പ്രമുഖ വ്യവസായി അശോക് ചതുര്‍വേദി എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. അഴിമതിയുടെ പേരില്‍ സുപ്രീം കോടതി ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ ആദ്യ വനിതാ ചീഫ് സെക്രട്ടറിയാണ് നീര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: