കാഠ്മണ്ഡു: ഭാരത നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് പ്രതിഷേധക്കാര്‍ക്കു നേരെ നേപ്പാള്‍ പോലീസ് നടത്തിയ വെടിവയ്‌പ്പില്‍ ഒരു ഭാരതീയന്‍ കൊല്ലപ്പെട്ടു. ബീഹാര്‍ റക്‌സോള്‍ സ്വദേശി ആഷിഷ് റാം ആണ് കൊല്ലപ്പെട്ടത്. പുതിയ ഭരണഘടനയ്‌ക്ക് എതിരെ നേപ്പാളില്‍ പ്രക്ഷോഭം നടന്നുവരികയാണ്. അതിര്‍ത്തിക്കടുത്ത് ശങ്കരാചാര്യ കവാടത്തില്‍ സമരക്കാരെ പോലീസ് വടികളുമായി നേരിടുകയായിരുന്നു. അവര്‍ എതിര്‍ത്തപ്പോള്‍ സംഘര്‍ഷമായി. തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. അതുവഴി പോകുകയായിരുന്നു ആഷിഷിന്റെ തലയ്‌ക്കാണ് വെടിയേറ്റത്.
















