Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളെഅപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 10:53 pm IST
in India

റാഞ്ചി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഒന്നിലും ആര്‍എസ്എസ്സിന് ഒരു പങ്കുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനകളാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് മുന്‍കൂട്ടി നിശ്ചയിച്ച പ്രചാരണങ്ങളാണ്. ഇതു നടത്തുന്ന സമൂഹത്തിലെ ചില തീവ്ര ചിന്താഗതിക്കാര്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കണം, അദ്ദേഹം വിശദീകരിച്ചു. റാഞ്ചിയില്‍ സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡലിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെവിടെ എന്തക്രമങ്ങള്‍ ഉണ്ടായാലും അതിന് ഹിന്ദുസമാജത്തെ കുറ്റപ്പെടുത്തുന്നത് ഏറെ ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണ്. അടുത്തിടെ നടന്ന സംഭവങ്ങളെക്കുറിച്ച് ഞങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്തു. അതില്‍ വ്യക്തമായത് കുപ്രചാരണങ്ങളെല്ലാം ഏറെ ആസൂത്രിതമാണെന്നും ലക്ഷ്യം ഹിന്ദുസമാജത്തെ അപകീര്‍ത്തിപ്പെടുത്തലാണെന്നുമാണ്, അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഹിന്ദുസമാജമാണ് ഏറ്റവും സഹിഷ്ണുതയുള്ള വിഭാഗം. മറ്റുസമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും അവര്‍ പങ്കുകൊള്ളാറുമില്ല, പറഞ്ഞു.

സമൂഹത്തില്‍ വിദ്വേഷം വ്യാപിപ്പിക്കാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസ് എക്കാലത്തും ജനങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും. കഴിഞ്ഞ 90 വര്‍ഷമായി ആര്‍എസ്എസ് സമാജമദ്ധ്യത്തില്‍ പൊതുപ്രവര്‍ത്തനത്തിലുണ്ട്.

സമാജത്തിലെ എല്ലാ വിഭാഗത്തെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരായിട്ടുള്ളത്. സംഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് പഠിക്കാതെ, സമധാനം തകര്‍ക്കാന്‍ സമൂഹത്തില്‍ നടക്കുന്ന ഏതു പ്രവര്‍ത്തനങ്ങളിലും ഹിന്ദു സമാജത്തെ കുറ്റപ്പെടുത്തുന്നത് മോശമാണെന്നു മാത്രമല്ല, ഏറെ ഉത്കണ്ഠാജനകവുമാണ്.സമൂഹത്തിലെ ചില തീവ്രചിന്താഗതിക്കാരായവരുടെ ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരെ ജാഗ്രതയോടെയിരിക്കാന്‍ സര്‍കാര്യവാഹ് ജനങ്ങളെ ആഹ്വാനം ചെയ്തു.

പസ്യപ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ അവ പ്രകോപനപരമാകാതിരിക്കാന്‍ കരുതല്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ പരസ്യമായി പറയുന്നവ എന്താണെന്ന കാര്യത്തില്‍ നല്ല ബോധം വേണം, അതില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം. ഇത്തരം വേളകളില്‍ ഹിന്ദുമൂല്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരിക്കണം, സര്‍ കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

സംവരണം തുടരണം

റാഞ്ചി: സംവരണനയം പുനരവലോകനം ചെയ്യണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണെന്നും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. സംവരണം സമൂഹത്തില്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് ആവശ്യമുള്ളിടത്തോളം സംവരണം തുടരണം. അതാണ് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.