Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: പരിസ്ഥിതി സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 07:55 pm IST
inKannur

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലേക്ക് കുടിവെള്ളം കൊണ്ടുവരുന്നതിനുവേണ്ടി ജപ്പാന്റെ സഹായത്തോടെ തുടങ്ങിയ 80 കോടി രൂപയുടെ കുടിവെള്ള പദ്ധതിയില്‍ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതിസമിതി മുഖ്യമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി അയച്ചു. പയ്യന്നൂരില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള ചപ്പാരപ്പടവ് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് നഗരസഭയിലെ ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയതാണ് പദ്ധതി. എന്നാല്‍ ജലലഭ്യത ഉറപ്പാക്കാതെ നഗരസഭാ പരിധിയില്‍ ആയിരക്കണക്കിന് പൈപ്പുകള്‍ കുഴിച്ചിടുകയായിരുന്നു. ജലസ്രോതസ്സ് പദ്ധതിയില്‍ കാണിച്ചിരുന്നുവെങ്കിലും ജലലഭ്യത ഉറപ്പുവരുത്താതെയാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.

ചപ്പാരപ്പടവില്‍ നിന്നും വെള്ളംകൊണ്ടുവന്ന് സ്റ്റോര്‍ ചെയ്യുന്നതിനുവേണ്ടി കോറോം കുന്നുകളില്‍ ഏകദേശം രണ്ടേക്കറോളം സ്ഥലത്ത് പണിത കൂറ്റന്‍ വാട്ടര്‍ ടാങ്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ചിരുന്നു. വെള്ളം നിറഞ്ഞ നിറഞ്ഞ ടാങ്ക് പൊട്ടാനും ലീക്കാവാനും തുടങ്ങുകയും പൈപ്പുവഴി വെള്ളം ഒലിച്ച് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. വലിയ മതിലുകെട്ടി തിരിച്ച ഈ പറമ്പില്‍ ആയിരക്കണക്കിന് ചെറുതും വലുതുമായ പൈപ്പുകള്‍ കൂട്ടിയിട്ട് ദ്രവിച്ച് തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ പറമ്പുതന്നെ കാട് കയറിമൂടുകയും സാമൂഹ്യദ്രോഹികള്‍ ഇവിടെ പണിത ഓഫീസും സെക്യൂരിറ്റി മുറിയും തല്ലിപ്പൊളിക്കുകയും പൈപ്പുകള്‍ ഇളക്കിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

വിജനമായ സ്ഥലത്ത് 4 കോടിയോളം രൂപ മുടക്കി പണിത ടാങ്കും പൈപ്പുകളും സംരക്ഷിക്കാന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെപ്പോലും നിയമിച്ചിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിയെക്കുറിച്ചാരാഞ്ഞത് വിവാദമാകുമെന്ന വന്നപ്പോള്‍ ഇല്ലാത്ത ഒരു പദ്ധതിയുടെ പേരില്‍ പെരുമ്പയില്‍ നിന്നും കവ്വായിലേക്ക് പട്ടണത്തിലേക്ക് റോഡ് നെടുനീളത്തില്‍ കീറി പൈപ്പ് ഇടുകയും ചെയ്തു. മഴയെത്തുന്നതിനുമുമ്പ് തികച്ചും അശാസ്ത്രീയമായരീതിയില്‍ ഉണ്ടാക്കിയ പൈപ്പ് കുഴി ഉണ്ടാക്കിയ ബുദ്ധിമുട്ടില്‍നിന്നും പട്ടണം ഇതുവരെ മോചിതമായിട്ടില്ല.

ഇതിലൂടെ കവ്വായിക്കാര്‍ക്ക് എവിടെനിന്നാണ് വെള്ളംകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന് വാട്ടര്‍ അതോറിറ്റി അധികൃതരോട് ആരാഞ്ഞപ്പോള്‍ തളിപ്പറമ്പിനടുത്തുള്ള പഴശ്ശി പട്ടുവം പദ്ധതിയില്‍ നിന്നുമെടുക്കുമെന്നായിരുന്നു മറുപടി. ഇത് തികച്ചും ആദ്യത്തെ പദ്ധതിക്ക് വിരുദ്ധമാണ്. രണ്ടും ജപ്പാന്‍ സഹായമാണെങ്കിലും പദ്ധതി വ്യത്യസ്തമാണ്. മാത്രമല്ല, നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ തന്നെ ഹൈവേയും റെയില്‍വെ ട്രാക്കും തുറന്ന് കവ്വായിലേക്ക് വെള്ളമെത്തിക്കുക എന്നത് ശ്രമകരവുമാണ്. തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് നടത്തിയ ഈ കുഴിമാന്തല്‍ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട്. കോറോത്തുനിന്നും എട്ട് കിലോമീറ്റര്‍ അടുത്തായി മീന്‍കുഴി അണക്കെട്ടില്‍ ഏതു വേനലിലും വറ്റാത്ത സമൃദ്ധമായ ശുദ്ധജലശേഖരം ഉണ്ടെന്നിരിക്കെയാണ് അതിന്റെ സാധ്യതകള്‍ പഠിക്കാതെ വളരെ ദൂരെയുള്ള ചപ്പാരപ്പടവിലേക്ക് പോയത്. ഇതിന്റെ പിന്നില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ പ്രത്യേക ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

World

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Kerala

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

പുതിയ വാര്‍ത്തകള്‍

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.