റാഞ്ചി: ആചാര്യ അഭിനവഗുപ്തയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ആര്‍എസ്എസ് ആഹ്വാനം. കശ്മീര്‍ ആധാരമാക്കി ലോകത്തിനു മാര്‍ഗ്ഗദര്‍ശനം നല്‍കിയ ഒട്ടേറെ തത്വചിന്തകരില്‍ പ്രധാനിയായ ആചാര്യ അഭിനവഗുപ്ത ശൈവ ദര്‍ശനം ലോകത്തിനു സമര്‍പ്പിക്കുകയും അത് പ്രചാരത്തില്‍ കൊണ്ടുവരാന്‍ ഒട്ടേറെ സാഹിത്യരചനകള്‍ നടത്തുകയും ചെയ്തിട്ടുള്ള യുഗപുരുഷനാണ്. വിവിധ വിജ്ഞാന ശാഖകള്‍ ആദ്ധ്യാത്മിക ലോകത്തിനു സംഭാവന ചെയ്ത അദ്ദേഹം തലമുതിര്‍ന്ന തത്വചിന്തകനായിരുന്നു.
ബഹുമുഖ വ്യക്തിത്വമായിരുന്ന ആചാര്യ അഭിനവ ഗുപ്തയുടെ മഹത്വം ലോകം മുഴുവന്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചുവെന്നും അതിന് പ്രവര്‍ത്തിക്കണമെന്നും അഖിലഭാരതീയ പ്രതിനിധി സഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പത്രസമ്മേളനത്തില്‍ പറഞ്ഞു.
















