പാട്‌ന: ഹിന്ദുക്കളുടെ സംവരണം ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും നല്‍കണമെന്നുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോയുമായി ബിജെപി രംഗത്ത്. നാലാം ഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രസംഗത്തിന്റെ വീഡിയോ ബിജെപി പ്രചാരണരംഗത്ത് ഇറക്കിയിരിക്കുന്നത്.
2005ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മതംമാറ്റം സംവരണത്തെ ബാധിക്കില്ലെന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. നിങ്ങള്‍ ക്രിസ്ത്യാനിയായോ, മുസ്ലിമായോ മതം മാറിയാലും നിങ്ങളുടെ ജാതിമാറുന്നില്ലെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും നിതീഷ് പറയുന്നു.
മതസംവരണത്തെക്കുറിച്ചുള്ള നിതീഷിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തായതോടെ ആകെ പ്രതിരോധത്തിലായിരിക്കുകയാണ് മഹാസഖ്യം.
















