Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതിയില്‍ മുങ്ങിയ കാസര്‍കോട് നഗരസഭയില്‍ കാലിടറി യുഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:01 pm IST
in Kasargod
കാസര്‍കോട്: ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസര്‍കോട് നഗരസഭയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചരണരംഗത്ത് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ യുഡിഎഫിന് കാലിടറുന്നു. പ്രതിപക്ഷമായ ബിജെപിയുടെ കരുത്തരായ സാരഥികളുടെ രഥപ്രയാണത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ഭരണ പക്ഷമായ ലീഗിന് കഴിയുന്നില്ല. കോണ്‍ഗ്രസ്സിനെ കൂട്ട് പിടിച്ച് 2000 മുതല്‍ തുടര്‍ച്ചയായി അധികാരം കൈയ്യാളുന്ന ലീഗിന് കഴിഞ്ഞ ഭരണകാലത്ത് നഗരസഭയില്‍ നടന്ന് അഴിമതികളെ സംബന്ധിച്ച് പ്രതിപക്ഷമായ ബിജെപി ഉന്നയിച്ച് ആരോപണങ്ങളില്‍ മറുപടി പറയാനാകാതെ വോട്ടര്‍മാരുടെ മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. കാസര്‍കോട് കോട്ട, മത്സ്യമാര്‍ക്കറ്റ്, സുനാമി ഫഌറ്റ്, കെട്ടിട വാടക തുടങ്ങി നിരവധി അഴിമതികളുടെ വിളഭൂമിയാക്കി നഗരസഭയെ ലീഗ് മാറ്റി. ലീഗ് പിന്തുണയോടെ ഭരണം നടത്തിയ സിപിഎം സ്വതന്ത്രനും പിന്നീട് ജില്ലാ കമ്മറ്റിയംഗവുമായ എസ്.ജെ.പ്രസാദും കേരള കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് വ്യാജ രേഖകളുണ്ടാക്കി കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റു. അവിടുന്ന് തുടങ്ങിയതാണ് നഗരസഭയുടെ അഴിമതികളുടെ നാറുന്ന കഥകള്‍. പിന്നീട് ലീഗ് അധികാരത്തിലെത്തിയതൊടെ അഴിമതിക്ക് കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് കണ്ടത്. പുതിയ ബസ്റ്റാന്റിനടുത്ത് നിര്‍മ്മിച്ച സര്‍ക്കിളുമായി ബന്ധപ്പെട്ട യാതൊരു രേഖകളും നഗരസഭയില്‍ കാണാനില്ലെന്ന് ആരോപണമുണ്ടായിട്ടും ചെയര്‍മാന്‍ മൗനം പാലിക്കുകയായിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണത്തിനായി 11 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച് ബയോഗ്യാസ് പ്ലാന്റ് എവിടെ പോയെന്ന് നഗരസഭയ്‌ക്ക് തന്നെ അറിയില്ല. പോസ്റ്റ് ഓഫീസിനടുത്ത് ലൈസന്‍സില്ലാത്ത കെട്ടിടത്തില്‍ നിന്ന് ലീഗ് നേതാവ് 50000 രൂപ വരെ മാസപ്പടി വാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാര്‍ക്കറ്റിനടുത്ത് ഷീറ്റ് മാത്രമിട്ട് ചെയര്‍മാന്റെ ബന്ധു വഴി വാടകയ്‌ക്ക് സ്ഥലം നല്‍കുന്നു. ചെറിയ തുകയ്‌ക്ക് പാട്ടത്തിനെടുത്ത സഥലം വലിയ തുകയ്‌ക്കാണ് മറുവാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് നഗരസഭ ഭൂമി കൈയ്യേറിയിട്ടാണ്. ഫോര്‍ട്ട് റോഡില്‍ ഫഌറ്റ് നിര്‍മ്മാണത്തിനായി ഓടകള്‍ തന്നെ ഗതിമാറ്റി. പുതിയ ബസ്റ്റാന്റ് കോണ്‍ക്രീറ്റ് ചെയ്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. നഗരസഭയില്‍ നടക്കുന്ന കോണ്‍ട്രാക്ട് പ്രവൃത്തികളെല്ലാം കാലാകാലങ്ങളിലായി ലീഗ് നേതാക്കള്‍ ബിനാമികളെ ഉപയോഗിച്ച് വീതംവെച്ചെടുക്കുകയാണ് പതിവെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഭരണകക്ഷിയുടെ വാര്‍ഡുകളില്‍ മാത്രമാണ് ഫണ്ട് ചിലവഴിക്കുന്നത്. പല ഫണ്ടുകളും വഴിവിട്ട് ചിലവഴിച്ചതായും ബിജെപി സംസ്ഥാന സമിതിയംഗവും പ്രതിപക്ഷനേതാവുമായ പി.രമേശന്‍ പറഞ്ഞു. അറുപത് ലക്ഷം രൂപ ചിലവിട്ട ടൗണ്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. നാലായിരം രൂപ വാടക ഈടാക്കിയിരുന്ന ടൗണ്‍ ഹാളിന് ഇപ്പോള്‍ 22,000 രൂപയോളം ഈടാക്കുകയാണ്. ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടിയാണ്. പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഗതാഗതകുരുക്കിലാണ് നഗരം. മിക്ക തെരുവുവിളക്കുകളും കേടായിക്കിടക്കുകയാണ്.
നഗരസഭയില്‍ സിപിഎം ലീഗിന്റെ അടിമയെപോലെയാണ് പെരമാറുന്നതെന്ന് പി.രമേശ് പറഞ്ഞു. വനിതാ സംവരണമായ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇത്തവണ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയ സാധ്യതയുള്ള സീറ്റിലല്ല മത്സരിപ്പിക്കുന്നത്. അത് തന്നെ വ്യക്തമാക്കുന്നത് സിപിഎമ്മും ലീഗും തമ്മില്‍ രഹസ്യ ധാരണകള്‍ ഉണ്ടാക്കിയെന്നാണ്. മുസ്ലിം ലീഗ് നേതൃത്വവുമായി അടുത്തിടെ ഇടഞ്ഞു രാജിവച്ച നഗരസഭാംഗം സുലൈമാന്‍ ഹാജി ബാങ്കോട് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ മുസ്ലിം ലീഗ് വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയില്‍ ആശങ്ക വളര്‍ത്തിയിട്ടുണ്ട്. പരമ്പരാഗത വാര്‍ഡുകളില്‍ ലീഗ് വിരുദ്ധ തരംഗവും എസ്ഡിപിഐ പോലെയുള്ള പാര്‍ട്ടികളുടെ സ്വാധീനവും അണികളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വിശ്വസിക്കുന്നവര്‍ ലീഗിനുള്ളിലുണ്ട്. ഇതിനാല്‍ നഗരസഭാ ഭരണം ബിജെപിയുടെ കൈകളിലേക്കെത്തുമെന്ന് ഉറപ്പായ ഇടത് വലത് മുന്നണികള്‍ കോമാലി സഖ്യത്തെ ഉപയോഗിച്ച് പടയോട്ടം തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഇടിയുള്ള അനൈക്യം അവര്‍ക്ക തന്നെ തടസ്സമാകുകയാണ്. ലൈറ്റ് ഹൗസ്, ബീരന്ത്ബയല്‍, താലൂക്കാഫീസ്, പുലിക്കുന്ന്, കൊറക്കോട്, നുള്ളിപ്പാടി നോര്‍ത്ത്, നുള്ളിപ്പാടി, അണങ്കൂര്‍, കറന്തക്കാട്, താളിപ്പടുപ്പ്, ആനബാഗിലു വാര്‍ഡുകള്‍ ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു. സിപിഎമ്മിന് അടുത്ത കാലത്തൊന്നും കാസര്‍കോട് നഗരസഭയുടെ ഭരണം ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍എംഎല്‍എ സി.എച്ച് കുഞ്ഞമ്പു തന്നെ തുറന്ന് പറഞ്ഞിരുന്നു. നാമമാത്ര സീറ്റുകളിലാണ് തങ്ങള്‍ വിജയം നേടുകയെങ്കിലും നഗരസഭ ഭരണത്തിനുള്ള കേവല ഭൂരിപക്ഷത്തില്‍ നിന്ന് യുഡിഎഫിനെയും ബിജെപിയെയും അകറ്റി നിര്‍ത്തുകയാണ് ഐഎന്‍എല്‍–ഇടതുമുന്നണി സഖ്യത്തിന്റെ തന്ത്രം. കോണ്‍ഗ്രസിന് നിലവില്‍ രണ്ടു സീറ്റുകളാണുള്ളതെങ്കിലും അക്കൗണ്ട് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. പക്ഷെ ലീഗില്‍ നിന്നും ഇടത് മുന്നണികളില്‍ നിന്നുമുള്ള അണികളുടെ കൊഴിഞ്ഞ് പോക്ക തടയാന്‍ കഴിയാതെ മുന്നണികള്‍ പകച്ച് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് സീറ്റ വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും, ലീഗിലും ഉണ്ടായ പൊട്ടിത്തെറികളുടെ അലയൊലികളില്‍ നിന്ന് അവര്‍ക്ക് മുക്തമായി പ്രചരണ രംഗത്ത് കാര്യമായ മുന്നേറ്റള്‍ ഉണ്ടാക്കുവാനെനിയും കഴിഞ്ഞിട്ടില്ല.
തുടര്‍ച്ചയായി മുസ്ലിം ലീഗ് ഭരിച്ച നഗരസഭയില്‍ വികസനമുരടിപ്പും അഴിമതിയുമാണ് ഇത് വരെ എടുത്ത പറയാവുന്ന വികസനം. ലീഗ് ഭരണം നഗരസഭയെ കടുത്ത വികസനമുരടിപ്പിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വികാരമാണ് ജനങ്ങളിലുള്ളത്. അതിനാല്‍ ബിജെപി ഇക്കുറി നഗരസഭയില്‍ അധികാരത്തിലെത്തുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പ്രതിരോധ സ്വയംപര്യാപ്തത കൈവരിക്കുന്നു, മിക്ക ഉപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ്

Kerala

വഴിമുടക്കി കോര്‍പറേഷന്‍ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് മാതൃഭൂമി ചാനല്‍; ടിവി ആങ്കറെ ജേണലിസത്തിന്റെ പ്രാഥമിക പാഠം പഠിപ്പിച്ച് മേയര്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

തിരുവനന്തപുരത്ത് സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.