മൂന്നാര്‍: വോട്ടര്‍മാര്‍ക്ക് പണം എത്തിച്ച സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശിയായ എഐഎഡിഎംകെ നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. മൂന്നാര്‍ കന്നിമലയില്‍ നിന്നാണ് കന്നിമല സ്വദേശികളായ അന്‍പഴകന്‍ (45), കുമാര്‍ (45) എന്നിവരും ഉദുമല്‍പേട്ട സ്വദേശിയായി എഐഎഡിഎംകെയുടെ പ്രാദേശിയ നേതാവും പിടിയിലായത്. ഇവരില്‍ നിന്നും ഇരുപതിനായിരം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നാര്‍, മറയൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപയും തുണിത്തരങ്ങളും പിടിച്ചെടുത്തിരുന്നു. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ എന്നീ പ്രദേശങ്ങളില്‍ തമിഴ്‌നാട് സംഘം പണം എറിഞ്ഞ് വ്യാപകമായ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘമാണ് നടക്കുന്നത്. മൂന്നാര്‍ പോലീസ് തേയിലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തെരച്ചിലാണ് നടത്തുന്ന്.
















