Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയില്‍ ഫസലിനെ മറന്ന് സിപിഎം-എസ്ഡിപിഐ സഖ്യം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:49 pm IST
in Kannur

തലശ്ശേരി: പണത്തിന് മുന്നില്‍ ഫസലിന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് തെളിയുന്നു. തലശ്ശേരിയിലെ എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ മാര്‍ക്‌സിസിറ്റ് പാര്‍ട്ടിയുമായി എസ്ഡിപിഐ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലയാളികള്‍ക്ക് സ്തുതി പാടി ഫസലിന്റെ മൂത്തസഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ രംഗപ്രവേശം ചെയ്തു. സിപിഎം-എസ്ഡിപിഐ ധാരണ പ്രകാരം സിപിഎം ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ട് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനും തീരുമാനിച്ചു. തലശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡായ ബാലത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് എസ്ഡിപിഐ സ്ഥനാര്‍ത്ഥി സി.കെ.ഫസലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് പകരമായി ബാക്കി 51 വാര്‍ഡുകളിലും എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ട് ചെയ്യും. ഇതില്‍ ഫസലിന്റെ ഭാര്യ മറിയു എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൈവട്ടം വാര്‍ഡിന്റെ കാര്യം അനിശ്ചിതത്വത്തിലാണുള്ളത്. സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പിന്നില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് തലശ്ശേരിയിലെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഈ സംശയത്തിന് ബലമേകുന്നവിധമാണ് കൊല്ലപ്പെട്ട ഫസലിന്റെ ജ്യേഷ്ഠന്റെ വെളിപ്പെടുത്തല്‍.

സിബിഐ തന്റെ പേരില്‍ വ്യാജമൊഴിയാണ് രേഖപ്പെടുത്തിയതെന്നാണ് അബ്ദുള്‍ റഹ്മാന്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം സിപിഎം നിയന്ത്രണത്തിലുള്ള പീപ്പിള്‍സ് ടിവിയുടെ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശാഭിമാനിയും വലിയ പ്രാധാന്യത്തോടെയാണ് എഴുതി പിടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സിബിഐ ഫസല്‍ കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ഫസലിന്റെ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പിന്നീട് ഫസലിന്റെ ഭാര്യ മറിയുവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി തുടരന്വേഷണം സിബിഐക്ക് വിട്ടത്.

സിബിഐ അന്വേഷണത്തിലാണ് ഫസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കുറ്റം ചുമത്തി കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതിചേര്‍ത്തത്. ഫസല്‍ കൊല്ലപ്പെട്ടിട്ട് കൃത്യം 9 വര്‍ഷം പിന്നിട്ടപ്പോഴാണ് അബ്ദുള്‍ റഹ്മാന് പുതിയ ബോധോദയം ഉണ്ടായിരിക്കുന്നത്. അതും സ്വന്തം സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ കൊലയാളികളെ ഏര്‍പ്പാടാക്കി എന്ന പേരില്‍ സ്വന്തം ജില്ലയില്‍ പോലും പ്രവേശിക്കാനാവാതെ നാടുകടത്തപ്പെട്ട പ്രതികള്‍ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പ് സമയത്ത്. പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന പഴ മൊഴിയെ അന്വര്‍ത്ഥമാക്കുംവിധമാണ് തീവ്രവാദവും വിപ്ലപവും ഇവിടെ കെട്ടിപ്പുണരുന്നത്. എന്നാല്‍ ചില്ലറ വോട്ടിന് വേണ്ടി ആദര്‍ശങ്ങളെ കുഴിച്ചുമൂടുന്ന-മനുഷ്യജീവന് അല്പം പോലും വിലകല്പിക്കാതെയുള്ള അധികാര മോഹികളെ ഒരു പാഠം പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ മേഖലയിലെ രാഷ്‌ട്രീയ ബോധമുള്ള നാട്ടുകാര്‍.

കണ്ണൂര്‍ ആയിക്കരയില്‍ സിപിഎമ്മും എസ്ഡിപിഐ നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എസ്ഡിപിഐക്ക് സാന്നിധ്യമുറപ്പിക്കാന്‍ ആയിക്കരയില്‍ സിപിഎമ്മിന് വോട്ട് ചെയ്യാനും തൊട്ടടുത്ത വാര്‍ഡില്‍ എസ്ഡിപിഐയെ ജയിപ്പിക്കാനുമാണ് ധാരണ. കോര്‍പ്പറേഷനില്‍ മാത്രമല്ല ജില്ലയുടെ വിവിധഭാഗങ്ങളില്‍ സിപിഎം നേതൃത്വം ഐഎന്‍എല്ലിനോടൊപ്പം തീവ്ര സ്വഭാവമുളള എസ്ഡിപിഐയുമായും ജമാത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്. പാനൂര്‍ നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ പരിയാരം ഗ്രാമപഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടെ പലയിടത്തും സിപിഎമ്മിനും എസ്ഡിപിഐയ്‌ക്കും ഒരേ സ്ഥാനാര്‍ത്ഥിയാണ് നിലവിലുളളത്. രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ പി എം.നാദിറ ബീവിയാണ് സിപിഎമ്മിന്റെയും എസ്ഡിപിയുടെയും സ്ഥാനാര്‍ത്ഥി. ഇരുപാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ ഇവരെ സ്വതന്ത്ര പരിവേഷം നല്‍കി ‘കൈവണ്ടി’ അടയാളത്തിലാണ് അവര്‍ മത്സരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം ഏതുവിധേനയും വിജയമുറപ്പിക്കാനായി ഇന്നലെവരെ വര്‍ഗ്ഗീയത ആരോപിച്ചിരുന്ന കക്ഷികളെപ്പോലും വാരിപ്പുണരുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ജില്ലാതലത്തില്‍ തന്നെ കണ്ണൂരില്‍ സിപിഎം-എസ്ഡിപിഐ ബന്ധവും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേതൃത്വങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ ഇരു പാര്‍ട്ടികളുടേയും അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.