ബെയ്‌റൂട്ട്: വിമത മേഖലയില്‍ സിറിയ നടത്തിയ റോക്കറ്റാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഡ്യൂമയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണു റോക്കറ്റാക്രമണം നടന്നത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
















