ന്യൂദല്‍ഹി: ബിജെപിയുടെ ബീഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് പാര്‍ട്ടിയുടെ മുന്‍ സംഘടനാ സെക്രട്ടറി സഞ്ജയ് ജോഷിയെ നിയോഗിച്ചു. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ ചുമതലക്കാരനായാണ് പുതിയ നിയോഗം. ഇന്ന് ബീഹാറിലേക്ക് പോകുന്ന ജോഷി പാര്‍ട്ടിയുടെ സംഘടനാ-തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കും.
ആര്‍എസ്എസ് പ്രചാരകനായിരുന്ന സഞ്ജയ് ജോഷി 2001-2005 കാലത്ത് ബിജെപിയുടെ അഖിലേന്ത്യാ സംഘടനാ സെക്രട്ടറിയായിരുന്നു. എന്നാല്‍ കുറച്ചു നാളായി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്ന ജോഷിയെ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് വീണ്ടും പാര്‍ട്ടിയുടെ ചുമതലകളിലേക്ക് സജീവമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രണ്ടു ദിവസം മുമ്പ് കൂടിക്കാഴ്ച നടത്തിയ സഞ്ജയ് ജോഷി കഴിഞ്ഞയാഴ്ച ബീഹാറിലെ പാട്‌ന, സിവാന്‍, മുസാഫര്‍പൂര്‍, മധുബനി, സസരം തുടങ്ങിയ മേഖലകളില്‍ ഒരു തവണ സന്ദര്‍ശനവും നടത്തി. സംസ്ഥാനത്ത് ആര്‍എസ്എസിന് നിരവധി പ്രവര്‍ത്തനങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ടെന്നും സഞ്ജയ് ജോഷി പ്രതികരിച്ചിട്ടുണ്ട്.
നവംബര്‍ അഞ്ചിനാണ് ബീഹാറിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അരാരിയ, ദര്‍ബംഗ, കാതിഹര്‍, കിഷന്‍ഗഞ്ച്, മധേപുര, മധുബനി, പുര്‍നിയ, സുപോര്‍ തുടങ്ങിയ മേഖലകളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
















