Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂര്‍ പഞ്ചായത്തിലെ 6-ാംവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ വിറളിപൂണ്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:27 pm IST
in Kannur

പാനൂര്‍: ചെങ്കോട്ടയിലെ ജനാധിപത്യ വിരുദ്ധതക്കും അക്രമത്തിനും ബദലായി പന്ന്യന്നൂര്‍ പഞ്ചായത്തിലെ 6-ാംവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ വിളറിപൂണ്ട് സിപിഎം. കാലങ്ങളായി ജനാധിപത്യത്തില്‍ നീതിനിര്‍വ്വഹണത്തിന് ശക്തി പകരേണ്ട പ്രതിപക്ഷം പോലും ഇല്ലാത്ത പഞ്ചായത്ത്‘ഭരണത്തിന് അറുതി വരുത്താനാണ് നടൊന്നിച്ച് ഇവിടെ റിട്ട:അദ്ധ്യാപികയായ പി.സരളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. വിജയം സുനിശ്ചിതമാക്കി സ്ഥാനാര്‍ത്ഥി നടത്തി വരുന്ന ശക്തമായ പ്രവര്‍ത്തനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കുകയും സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരെ നുണപ്രചരണം നടത്തുകയുമാണ് സിപിഎം നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് ആസൂത്രിതവുമാണ്. കോട്ടക്കുന്ന് വാര്‍ഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിപി.വേണുഗോപാല്‍ വിജയിച്ചിരുന്നു. അതിനുശേഷം വാര്‍ഡുകള്‍ അശാസ്ത്രീയമായ വെട്ടിമുറിച്ച് തങ്ങള്‍ക്കനുകൂലമാക്കി വിജയിക്കുകയായിരുന്നു പതിവ്. അതിനു പുറമെ വാര്‍ഡിനു അങ്ങേയറ്റത്തുളള അരയാക്കൂലില്‍ പോളിംഗ്‌സ്‌റ്റേഷന്‍ സ്ഥാപിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ബൂത്ത്കയ്യേറിയും വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ജനങ്ങള്‍ ഒറ്റക്കെട്ടായി ജനകീയ പ്രതിരോധമുയര്‍ത്താന്‍ ഒരുപാട് കാരണങ്ങള്‍ വേറെയുമുണ്ട്. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനത്തെ തകര്‍ത്ത് കോട്ടക്കുന്ന് ഭൂമാഫിയകള്‍ക്ക് ഇടിച്ചു നിരത്താനും സിപിഎം കൂട്ടുനിന്നു. വിവാദമായ മറ്റൊരു പൊതുവിഷയത്തിലും സിപിഎം നേതാക്കള്‍ പണംവാങ്ങി ജനങ്ങള്‍ക്കെതിരെ നിലപാടെടുത്തതും പാര്‍ട്ടിയില്‍ നിന്നും അകലാന്‍ ഒരുപാട് പേരെ പ്രേരിപ്പിച്ചു. സിപിഎം വിട്ടവര്‍ അവിടെ ജനകീയ സമിതി രൂപീകരിച്ച് സേവനപ്രവര്‍ത്തനങ്ങളുമായി രാഷ്‌ട്രീയത്തിനതീതമായി നിലകൊണ്ടു. പാര്‍ട്ടി ഗ്രാമമെന്ന് സ്വയംപ്രഖ്യാപിച്ച് ഗുണ്ടായിസം നടത്തിയവര്‍ നിരവധിപേരെ വീടുകയറിവരെ അക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സിപിഎം കുടുംബങ്ങള്‍ക്കു മാത്രമാണ് വികസനത്തിന്റെ പങ്കിനാവകാശമുളളൂവെന്ന ധാര്‍ഷ്ട്യഭാവത്തിലായിരുന്നു റോഡുകള്‍ പോലും നിര്‍മ്മിച്ചതും നവീകരിച്ചതും. ജനക്ഷേമകാര്യത്തിലും രാഷ്‌ട്രീയം പ്രധാന മാനദണ്ഡമായി. ഇതില്‍ നിന്നുമുയര്‍ന്ന പ്രതിഷേധമാണ് കോട്ടക്കുന്നില്‍ സിപിഎമ്മിനെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ഇതിനെതിരെ ആരോപണ ശരങ്ങളുതിര്‍ത്ത് പാര്‍ട്ടിപത്രവും നേതാക്കളും കോമരം തുളളുകയാണ്. പഞ്ചായത്തില്‍ പ്രതിപക്ഷസ്ഥാനത്ത് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനകീയ സാരഥി ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. 11-ാം വാര്‍ഡില്‍ സിപിഎമ്മിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് അനില്‍കുമാര്‍ മത്സരരംഗത്തുമുണ്ട്. അക്രമത്തിലൂടെ ഭീതിപരത്തി നാടിനെ പാര്‍ട്ടിയുടെ കീഴില്‍ എന്നും അവരോധിക്കാമെന്ന മൗഢ്യത്തിന് കോട്ടക്കുന്നിലെ ജനത മറുപടി നല്‍കുക തന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.