കണ്ണൂര്‍: പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലെയും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വാര്‍ഡുകളിലെയും പരിധിക്കുളളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുളള സമയത്തിന് തൊട്ട് മുമ്പുളള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ നവംബര്‍ 2 ന് നടക്കുന്ന വോട്ടെടുപ്പുമായും, നവംബര്‍ 7 ന് നടക്കുന്ന വോട്ടെണ്ണലുമായും ബന്ധപ്പെട്ട് ഉത്തരവ് ലംഘിക്കപ്പെടാതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
















