Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി തിരുവല്ല- മാങ്കുളം സര്‍വീസ് വീണ്ടും കട്ടപ്പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:34 pm IST
in Pathanamthitta

തിരുവല്ല: ഓട്ടത്തിന് ഇടയി ല്‍ മുന്‍ചക്രം വെടിതീര്‍ന്ന് ചൊവ്വാഴ്ച വഴിയില്‍ കിടന്ന തിരുവല്ല-മാങ്കുളം സര്‍വ്വീസ് ഇന്നലെയും ബ്രേക്ക്ഡൗണായി. മാങ്കുളത്തുനിന്നും തിരുവല്ലയ്‌ക്ക് തിരിച്ച് വരുന്നതിനിടയില്‍ കിടങ്ങുരിനും ഏറ്റുമാനൂരിനും ഇടയിലുമുള്ള കിസ്മത്ത് പടിയില്‍വച്ചാണ് ബസ്സിന്റെ മുന്‍ചക്രം വെടിതീര്‍ന്നത്. എഴുപതോളം യാത്രക്കാരുമായി അതിവേഗത്തിലെത്തിയ ബസ്സിന്റെ മുന്‍ചക്രം വെടിതീര്‍ന്നതോടെ റോഡില്‍നിന്നും തെന്നിമാറിയുണ്ടായ അപകടത്തില്‍ വന്‍ദുരന്തമാണ് ഒഴിവായത്. കുന്നുകളും കൊടും വളവുകളും കൊക്കകളും നിറഞ്ഞ നേര്യമംഗലം അടിമാലി ഭാഗത്ത് എവിടെയെങ്കിലുമാണ് അപകടം ഉണ്ടായിരുന്നതെങ്കില്‍ വന്‍ദുരന്തത്തിന് ഇത് വഴിയൊരുക്കുമായിരുന്നു.

ഇതേ ബസ്സുതന്നെയാണ് ഇന്നലെയും പന്നിക്കുഴി പാലത്തിന് സമീപത്തുവച്ച് വീണ്ടും ബ്രേക്ക് ഡൗണായത്. എന്‍ജിന്‍ തരാറുമൂലം ബസ്സ് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതാണ് ഇന്നലെ സര്‍വ്വീസ് മുടങ്ങാന്‍ ഇടയാക്കിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരന്‍ നടത്തുന്ന സ്വകാര്യബസ്സ് സര്‍വ്വീസിനെ സഹായിക്കാനാണ് കാലപഴക്കം ചെന്ന ബസ്സ് ഈ റൂട്ടില്‍ ഓടിക്കുന്നതെന്നാണ് ആക്ഷേപം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നല്‍കിയ ആര്‍പിഎം 97 എന്ന പുതിയബസ്സ് പിന്‍വലിച്ച് പഴയ വേണാട് ബസ്സ് നല്‍കിയത് മുതലാണ് സര്‍വ്വീസിന് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

ഏതാണ്ട് മൂന്നൂറ്റി അറുപത് കിലോമീറ്ററോളം പോക്കുവരവിന് വേണ്ടിവരുന്ന ദീര്‍ഘദൂര റൂട്ടില്‍ സര്‍വ്വീസിനായി പഴയ ബസ്സുകള്‍ നല്‍കുന്നത് മൂലം സമയം പാലിക്കാന്‍ കഴിയാതെ വരുന്നതായാണ് ആരോപണം. സര്‍വ്വീസിന്റെ തുടക്കത്തില്‍ ഈ ബസ്സിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ പലരും സമയം പാലിക്കാതായതോടെ ഇതിനെ കൈവിട്ടതായും പറയപ്പെടുന്നു.

തുടക്കത്തില്‍ എണ്ണായിരം മുതല്‍ 14,000 രൂപവരെ വരുമാനമുണ്ടായിരുന്ന സര്‍വ്വീസ് പിന്നീട് വരുമാനത്തിന്റെ കാര്യത്തില്‍ കൂപ്പുകുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് പുതിയ ബസ്സ് വിട്ടുനല്‍കുന്നതിന് അധികൃതര്‍ ഇപ്പോള്‍ വിമുഖത കാട്ടുന്നത്. എന്നാല്‍ സമയംപാലിച്ച് കൃത്യമായി സര്‍വ്വീസ് നടത്തിയാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയുമെന്ന് തുടക്കത്തില്‍തന്നെ ബോദ്ധ്യപ്പെട്ടതാണ്. ഉച്ചയ്‌ക്ക് 1.45ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 12ന് തിരുവല്ലയില്‍ തിരിച്ചെത്തുന്നതാണ് സര്‍വ്വീസിന്റെ സമയക്രമം. എന്നാല്‍ പഴക്കംചെന്ന വേണാട് ബസ്സ് സര്‍വ്വീസിന് നല്‍കിതോടെ സമയം പാലിക്കാന്‍ ജീവനക്കാര്‍ നന്നേ പാടുപെടുകയാണ്.

ഇതുമൂലം 1.45ന് പുറപ്പെടേണ്ട ബസ്സ് 1.15ന് പോയി തുടങ്ങിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഉച്ചയ്‌ക്ക് 12ന് തിരികെയെത്തുന്ന അതേ ബസ്സുതന്നെ വീണ്ടും പുറപ്പെടുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് സമയം ലഭിക്കാറില്ല. ഇതുമൂലം ബസ്സ് വഴിയില്‍കിടക്കുന്നത് പതിവ് സംഭവമായി.

തിരുവല്ല-പത്തനംതിട്ട, തിരുവല്ല-കൊട്ടാരക്കര തുടങ്ങിയ ഹൃസ്വദൂര സര്‍വ്വീസുകള്‍ക്ക് പുതിയബസ്സുകള്‍ നല്‍കുന്ന അധികൃതര്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് പഴകിയതും തകരാര്‍ സംബവിച്ചതുമായ ബസ്സുകള്‍ നല്‍കുന്നതിന് പിന്നില്‍ ഈ സര്‍വ്വീസിനെ തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യം ഉള്ളതായാണ് ആരോപണം. കൊക്കകളും കൊടുംവളവുകളുമുള്ള അപകടം പതിയിരിക്കുന്ന മലയോര സര്‍വ്വീസിന് പഴകിയ ബസ്സുകള്‍ നല്‍കുന്നതിലൂടെ അധികൃതര്‍ യാത്രക്കാരുടെ ജീവന് വിലപറയുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.